ന്യൂഡൽഹി : അരുണാചൽ പ്രദേശിൽ വീണ്ടും കോൺഗ്രസിന് ഭരണം നഷ്ടപ്പെട്ടു. മുഖ്യമന്ത്രി പെമ ഖണ്ഡു ഉള്‍പ്പെടെ അരുണാചല്‍ നിയമസഭയിലെ ഭൂരിപക്ഷം അംഗങ്ങളും പീപിള്‍സ് പാര്‍ട്ടി ഓഫ് അരുണാചലിലേക്ക് മാറിയതോടെയാണ് കോൺഗ്രസിന് ഭരണം നഷ്ടപ്പെട്ടത്. 45 അംഗങ്ങളാണ് ആകെയുണ്ടായിരുന്നത്. ഇപ്പോൾ അവശേഷിക്കുന്നത് നബാം തൂകി മാത്രമാണ് .
താന്‍ അസംബ്ലി സ്പീക്കറെ കണ്ടെന്നും പീപ്പിള്‍സ് പാര്‍ട്ടി ഓഫ് അരുണാചലിൽ ലയിക്കുകയാണെന്ന് സ്പീക്കറെ അറിയിച്ചെന്നും മുഖ്യമന്ത്രി പേമ ഖണ്ഡു വ്യക്തമാക്കി. നേരത്തെ, കോണ്‍ഗ്രസിലെ വിമത വിഭാഗം ബിജെപിയുമായി സഖ്യം ചേര്‍ന്നതോടെ തന്നെ കോൺഗ്രസ് സഖ്യം തകർന്നിരുന്നു. കോൺഗ്രസ് വിടാനുള്ള കാരണം ആരും വ്യക്തമാക്കിയിട്ടില്ല.
Post Your Comments