NewsInternational

“വൈബ്രന്‍റ് ഗുജറാത്ത്‌” റോഡ്‌ഷോയ്ക്ക് അമേരിക്കയില്‍ ആവേശോജ്ജ്വലമായ സ്വീകരണം!

വൈബ്രന്‍റ് ഗുജറാത്ത് ഗ്ലോബല്‍ സമ്മിറ്റ് 2017-ന് അമേരിക്കയില്‍ നിന്ന്‍ ആവേശോജ്ജ്വലമായ പ്രതികരണം. നിലവില്‍ അമേരിക്കയില്‍ റോഡ്‌ഷോ നടത്തുന്ന വൈബ്രന്‍റ് ഗുജറാത്ത് സ്റ്റേറ്റ് ഡെലഗേഷന്‍റെ ഉന്നതതല സംഘം അമേരിക്കയിലെ നിരവധി ഗവണ്മെന്‍റ് ഉദ്യോഗസ്ഥരേയും കമ്പനി സി.ഇ.ഒ.മാരെയും കണ്ടതിനുശേഷം അറിയിച്ചതാണ് ഇക്കാര്യം.

അടുത്തവര്‍ഷം ജനുവരിയില്‍ നടക്കാനിരിക്കുന്ന സമ്മിറ്റിന്‍റെ പ്രചരാണാര്‍ത്ഥമാണ് ഗുജറാത്ത്‌ ഗവണ്മെന്‍റിന്‍റെ റെസിഡന്‍റ് കമ്മീഷണറായ ഭരത് ലാലിന്‍റെ നേതൃത്വത്തിലുള്ള ഒരു ഉന്നതതലസംഘം അമേരിക്കയില്‍ റോഡ്‌ഷോകള്‍ സംഘടിപ്പിക്കുന്നതും ബിസിനസ് ടൈക്കൂണുകളെ കാണുന്നതും.

ഇന്‍ഡോ-അമേരിക്കന്‍ ചേംബര്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റണ്‍ (ഐ.എ.സി.സി.ജി.എച്ച്) പ്രതിനിധികളുമായും സംഘം കൂടിക്കാഴ്ച നടത്തി. ഹൂസ്റ്റണിലെ ബിസിനസ്സ് കമ്മ്യൂണിറ്റിയില്‍ നിന്ന്‍ ആവേശോജ്ജ്വലമായ പ്രതികരണമാണ് സംഘത്തിന് ലഭിച്ചത്.

“വൈബ്രന്‍റ് ഗുജറാത്ത്‌ ഇന്ത്യയെ ലോകവുമായി ബന്ധിപ്പിക്കുന്നു,” ഭരത് ലാല്‍ പ്രതികരിച്ചു.

കാനഡയിലും റോഡ്‌ഷോകളുമായി സംഘം സന്ദര്‍ശനം നടത്തും. ജിഎസ്ടി ബില്‍ കൂടി പാസ്സായതോടെ ഇത്തവണത്തെ വൈബ്രന്‍റ് ഗുജറാത്ത് സമ്മിറ്റിലേക്ക് വമ്പന്‍ ബിസിനസ്സ് ശക്തികളുടെ പ്രവാഹമായിരിക്കും എന്നാണ് കണക്കുകൂട്ടലുകള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button