KeralaNews

കോകിലയെ കൊലപ്പെടുത്തിയ കാര്‍ വന്നത് 120-കിലോമീറ്റര്‍ വേഗതയില്‍!

കൊല്ലം: കൊല്ലം കോർപ്പറേഷൻ തേവള്ളി ഡിവിഷൻ കൗൺസിലർ കോകിലയെ ഇടിച്ചു തെറിപ്പിച്ച ഹ്യൂണ്ടായ് കാർ സഞ്ചരിച്ചത് 120 കിലോമീറ്റർ സ്പീഡിൽ.ശക്തികുളങ്ങരയിൽ നിരവധി വാഹനങ്ങളുമായി ഉരസി അപകടം സൃഷ്ട്ടിച്ച ശേഷമാണ് കാർ കോകിലയും പിതാവും സഞ്ചരിച്ച വാഹനത്തെ ഇടിച്ചുതെറിപ്പിച്ചത്.

അപകട സമയത്തുതന്നെ കോകില മരിച്ചിരുന്നു.ഗുരുതരമായി പരിക്കേറ്റ കോകിലയുടെ പിതാവും ഇന്നലെ മരണപ്പെട്ടിരുന്നു.കൊല്ലം കോർപ്പറേഷനിലെ ഏറ്റവും പ്രായം കുറഞ്ഞ കൗൺസിലർ ആയിരിന്നു കോകില.

shortlink

Post Your Comments


Back to top button