മുംബൈ● ഇന്ത്യയുടെ ഏറ്റവും പുതിയ നശീകരണക്കപ്പല്‍ ‘മോര്‍മുഗാവോ’ ശനിയാഴ്ച (സെപ്റ്റംബര്‍ 17) മുംബൈ മസഗോണ്‍ ഡോക്കില്‍ പുറത്തിറക്കും. 15-ബി പദ്ധതിയുടെ ഭാഗമായി നിര്‍മ്മിക്കുന്ന നാല് അധ്യാധുനിക നശീകരണക്കപ്പലുകളില്‍ രണ്ടാമത്തേതാണ് മോര്‍മുഗവോ. ഈ പരമ്പരയിലെ ആദ്യത്തെ കപ്പലായ വിശാഖപട്ടണം കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ പുറത്തിറക്കിയിരുന്നു. മോര്‍മുഗവോ ശനിയാഴ്ച പുറത്തിറക്കിയാലും നാവികസേനയുടെ ഭാഗമാകാന്‍ രണ്ടു വര്‍ഷം കൂടി കാത്തിരിക്കേണ്ടി വരും. ₹29,700 കോടി ചെലവിലാണ് നാല് കപ്പലുകള്‍ ഇന്ത്യ നിര്‍മ്മിക്കുന്നത്.
68 ശതമാനവും തദ്ദേശീയമായി നിര്‍മ്മിച്ച കപ്പലാണ് മോര്‍മുഗാവോ. 7300 കിലോഗ്രാം ഭാരമുള്ള മോര്‍മുഗാവോയ്ക്ക് 163 മീറ്റര്‍ ആണ് നീളം. 4 ഉക്രേനിയന്‍ ഗ്യാസ് ടര്‍ബൈന്‍ എന്‍ജിന്‍ കരുത്ത് പകരുന്ന കപ്പലിന് മണിക്കൂറില്‍ 30 നോട്ടിക്കല്‍ മൈല്‍ (56 കിലോമീറ്റര്‍ വരെ) വേഗതയില്‍ സഞ്ചരിക്കാന്‍ കഴിയും.
50 ഓഫീസര്‍മാരെയും 250 നവികരെയും വഹിക്കാന്‍ ശേഷിയുള്ള പ്രോജക്റ്റ് 15-ബി കപ്പലുകള്‍ 4000 നോട്ടിക്കല്‍ മൈല്‍ പ്രദേശത്തെ പ്രവര്‍ത്തനങ്ങള്‍ക്കായാണ് രൂപകല്പന ചെയ്തിട്ടുള്ളത്.
ബാരക് -8 ദീര്‍ഘദൂര മിസൈലുകള്‍ ഘടിപ്പിച്ചിരിക്കുന്ന കപ്പലിന് പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കാറിന്റെ സ്വന്തം സംസ്ഥാനമായ ഗോവയിലെ മോര്‍മുഗാവോ തുറമുഖത്തിന്റെ പേരാണ് നല്‍കിയിരിക്കുന്നത്.
നൂറുകണക്കിന് കിലോമീറ്റര്‍ അകലെ വച്ച് തന്നെ ആക്രമണ ലക്ഷ്യം കണ്ടെത്താന്‍ സഹായിക്കുന്ന ഇസ്രയേല്‍ നിര്‍മ്മിത മള്‍ട്ടി ഫംഗ്ഷന്‍ സര്‍വൈലന്‍സ് ത്രെട്ട് അലേര്‍ട്ട് റഡാര്‍ (എംഎഫ്-സ്റ്റാര്‍) ആണ് ഈ കപ്പലിന്റെ ഏറ്റവും പ്രധാന സവിശേഷത. കൂടാതെ ബ്രഹ്മോസ് സൂപ്പര്‍സോണിക് ക്രൂയിസ് മിസൈലുകളും മോര്‍മുഗാവോയില്‍ ഘടിപ്പിച്ചിട്ടുണ്ട്.
ഇന്ത്യ തദ്ദേശീയമായി നിർമ്മിക്കുന്ന ആദ്യത്തെ വിമാനവാഹിനി കപ്പല്‍ കപ്പൽ (ഐ.എ.സി) 2018 ഓടെ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതോടൊപ്പം തന്നെ ഐ.എ.സി 2വും ശക്തമായ പരിഗണിക്കുന്നുണ്ട്. 2027ഓടെ 212 കപ്പലുകൾ സേനയുടെ ഭാഗമാക്കണമെന്നാണ് ലക്ഷ്യം. അതൊരു വലിയ വെല്ലുവിളിയാണ്. അതിനായി കഠിനമായി പരിശ്രമിക്കേണ്ടതുമുണ്ടെന്ന് കപ്പൽ നിർമ്മാണ – മേൽനോട്ട ചുമതലയുള്ള വൈസ് അഡ്മിറൽ ജി.എസ് പബി പറഞ്ഞു. കഴിഞ്ഞ ഒരുവർഷം മൂന്നു യുദ്ധകപ്പലുകൾ ഉൾപ്പെടെ അഞ്ച് കപ്പലുകൾ സേനയുടെ ഭാഗമായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Post Your Comments