ന്യൂഡല്‍ഹി● വിമാനത്തില്‍ കയറുമ്പോഴും ഇറങ്ങുമ്പോഴുമുള്ള സെല്‍ഫിയെടുപ്പും ഫോട്ടോയെടുപ്പും ഇനി അനുവദിക്കില്ല. വിമാനത്തിന് സമീപത്തെ ഫോട്ടോഗ്രാഫി പൂര്‍ണമായും നിരോധിച്ചു കൊണ്ട് ഇന്ത്യന്‍ വ്യോമയാന നിയന്ത്രണ അതോറിറ്റിയായ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി.ജി.സി.എ) ഉത്തരവിറക്കി.
വിമാനത്തിനുള്ളില്‍ ചിത്രങ്ങള്‍ പകര്‍ത്തുന്നത് സംബന്ധിച്ച് വ്യാപക പരാതികള്‍ ഉയര്‍ന്നിരുന്നു. വിമാനത്തിനകത്തും പുറത്തും യാത്രക്കാര്‍ സെല്‍ഫികള്‍ പകര്‍ത്തുന്നത് സുരക്ഷാ ഭീഷണി ഉയര്‍ത്തുന്നുണ്ട്. ചിലര്‍ കോക്പിറ്റില്‍ കടന്ന് പൈലറ്റിനോടൊപ്പം ചിത്രമെടുക്കുന്ന സംഭവങ്ങള്‍ വരെയുണ്ടായി. 1997 ഐ.ഐ.സി 3 പ്രകാരം ഇത് അനുവദനീയമല്ല. പറക്കുന്നതിനിടെ പൈലറ്റുമാരും സെല്‍ഫികള്‍ എടുത്ത് പോസ്റ്റ് ചെയ്യുന്നതും വാര്‍ത്തയായിരുന്നു. ഈ സാഹചര്യത്തിലാണ് നിരോധനമെന്ന് ഡി.ജി.സി.എ വ്യക്തമാക്കി.
വിമാനത്തിനുള്ളില്‍ കയറുമ്പോഴും ഇറങ്ങുമ്പോഴും യാത്രക്കാര്‍ ചിത്രമെടുക്കുന്നില്ലെന്ന്‍ ഉറപ്പുവരുത്താന്‍ ഡി.ജി.സി.എ എല്ലാ വിമാനക്കമ്പനികള്‍ക്കും നിര്‍ദ്ദേശം നല്‍കി. കയറുമ്പോഴും ഇറങ്ങുമ്പോഴും സെല്‍ഫി എടുക്കാനായി കോക്പിറ്റില്‍ യാത്രക്കാരെ പ്രവേശിപ്പിക്കാനും പാടില്ല. യാത്രക്കാര്‍ക്ക് പുറമേ ജീവനക്കാര്‍ക്കും ചിത്രമെടുക്കുന്നതിന് വിലക്കുണ്ട്.
Post Your Comments