ധാക്ക: ഈദ് ദിനത്തില്‍ മഴ പെയ്തതിനെ തുടര്‍ന്ന് ധാക്കയിലെ തെരുവുകള്‍ ചോര പുഴയായി.ഈദ് ദിനാഘോഷങ്ങളുടെ ഭാഗമായി ആയിരക്കണക്കിന് ആട്മാടുകളെ അറുത്തതിന് പിന്നാലെ പെയ്ത മഴയിലാണ് ധാക്കയിലെ തെരുവുകൾ ചോര പുഴയായത്.തെരുവുകളുടെ ചിത്രങ്ങള്‍ പ്രദേശവാസികള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്ക് വെച്ചതോടെയാണ് സംഭവം ശ്രദ്ധനേടിയത്.ഇതേതുടർന്ന് നഗരത്തിലെ പരിതാപകരമായ ഡ്രെയ്‌നേജ് സംവിധാനത്തെ വിമര്‍ശിച്ചും പരിഹസിച്ചും സ്വദേശീയരും വിദേശീയരുമായ അനേകം പേർ സമൂഹ മാധ്യമങ്ങളിൽ അതൃപ്തി രേഖപെടുത്തുകയും ചെയ്തു.
രക്തം കഴുകാനും മൃഗങ്ങളുടെ അവശിഷ്ടങ്ങള്‍ സംസ്‌കരിക്കാനും എളുപ്പത്തിനായി തങ്ങള്‍ ബലി തര്‍പ്പണങ്ങള്‍ക്ക് വേണ്ടി പ്രത്യക സ്ഥലങ്ങള്‍ നഗരത്തിന് വെളിയിലായി ഒരുക്കിയിരുന്നതായി അധികൃതര്‍ അറിയിച്ചു.ഏകദേശം പത്ത് ലക്ഷത്തോളം കന്നുകാലികളെയാണ് ധാക്കയുടെ തെരുവുകളില്‍ ജനങ്ങള്‍ പെരുന്നാളാഘോഷത്തിന്റെ ഭാഗമായി അറുത്തത് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
കനത്ത മഴയെ തുടര്‍ന്ന് ജനങ്ങള്‍ക്ക് നിശ്ചിത സ്ഥലങ്ങളില്‍ ചെന്ന് ബലി തര്‍പ്പണം നടത്താന്‍ സാധിക്കാത്തതിനാലാണ് തെരുവുകളില്‍ ബലിതർപ്പണം നടത്തിയത് എന്ന് പ്രദേശവാസികളില്‍ ചിലര്‍ അഭിപ്രായപ്പെടുകയും ചെയ്തു.
Post Your Comments