ലക്നൗ: ഉത്തര്‍പ്രദേശില്‍ ഭരണകക്ഷിയായ സമാജ്വാദി പാര്‍ട്ടിയില്‍ പോര് .മുഖ്യമന്ത്രി അഖിലേഷ് യാദവിനെ പാര്‍ട്ടി സംസ്ഥാന അധ്യക്ഷസ്ഥാനത്തുനിന്ന് നീക്കിയ പിതാവും ദേശീയ നേതാവുമായ മുലായംസിങ് യാദവ് തന്റെ സഹോദരനും മന്ത്രിയുമായ ശിവ്പാല്‍ യാദവിനെ ആ സ്ഥാനത്ത് നിയമിച്ചു.ചൊവ്വാഴ്ച രാത്രിയോടെയാണ് ഈ സ്ഥാനമാറ്റം നടന്നത്.മണിക്കൂറുകള്‍ക്കുള്ളില്‍ ഇതിനു തിരിച്ചടിയെന്നോണം അഖിലേഷ്, ശിവ്പാലിന്റെ പ്രധാന വകുപ്പുകള്‍ എടുത്തുമാറ്റുകയും ചെയ്തു.
ശിവ്പാലിന്റെ അടുത്ത അനുയായിയായിരുന്ന ചീഫ് സെക്രട്ടറി ദീപക് സിംഘലിനെ അഖിലേഷ് ചൊവ്വാഴ്ച സ്ഥാനത്തുനിന്നു നീക്കിയതോടെയാണ് പോരിന് തുടക്കമായത്. മൂന്നുമാസം മുമ്പാണ് ദീപക് ചീഫിനെ സെക്രട്ടറിയായി നിയമിച്ചത്.ശിവ്പാലിന്റെ വകുപ്പുകളായിരുന്ന പൊതുമരാമത്ത്, ജലസേചനം, സഹകരണം എന്നിവയാണ് എടുത്തുമാറ്റിയത്.ഏഴുവര്‍ഷമായി പാര്‍ട്ടി സംസ്ഥാന അധ്യക്ഷനാണ് അഖിലേഷ്. അഖിലേഷും ശിവ്പാല്‍ യാദവും തമ്മില്‍ നേരത്തേയും തർക്കങ്ങൾ നിലനിന്നിരുന്നു.
Post Your Comments