ന്യൂഡല്‍ഹി: സൗമ്യ വധക്കേസില്‍ സുപ്രീം കോടതി വിധി നാളെ. വധശിക്ഷയ്ക്കെതിരെ പ്രതി ഗോവിന്ദച്ചാമി നല്‍കിയ അപ്പീലിലാണ് വിധി പറയുക. അപ്പീല്‍ പരിഗണിക്കുമ്പോള്‍ കോടതി കൊലപാതകത്തിന് തെളിവ് ആരാഞ്ഞിരുന്നു. ഇതിന് സര്‍ക്കാര്‍ അഭിഭാഷകന്‍ വ്യക്തമായ മറുപടി നല്‍കിയിരുന്നില്ല.
സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തില്‍ ഗോവിന്ദച്ചാമിക്ക് എതിരായ കൊലക്കുറ്റം ബോധ്യപ്പെടുത്താന്‍ സര്‍ക്കാര്‍ അഭിഭാഷകര്‍ക്കു കഴിയാതെ വന്നപ്പോഴായിരുന്നു ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായ ബെഞ്ചിന്റെ ചോദ്യം.
2011 ഫെബ്രുവരി ഒന്നിന് എറണാകുളം-ഷൊര്‍ണൂര്‍ പാസഞ്ചര്‍ ട്രെയിനിലായിരുന്നു സംഭവം. വള്ളത്തോള്‍ നഗറില്‍ സൗമ്യയെ ട്രെയിനില്‍നിന്നു തള്ളിയിട്ടശേഷം മാനഭംഗപ്പെടുത്തിയെന്നാണു കേസ്.
Post Your Comments