International

അമ്മമാരില്ലാതെയും ഇനി കുട്ടികള്‍ ജനിക്കും

അമ്മമാരില്ലാതെയും ഇനി കുട്ടികള്‍ ജനിക്കും. അന്തം വിടേണ്ട കാര്യമില്ല , ഇത് ശാസ്ത്രലോകത്തിന്റെ പുതിയ കണ്ടുപിടുത്തമാണ്. ലാബില്‍ ഉണ്ടാക്കിയ കൃത്രിമ അണ്ഡവുമായി ബീജത്തെ യോജിപ്പിച്ച് കുഞ്ഞുങ്ങളെ സൃഷ്ടിക്കാം എന്നാണ് ശാസ്ത്രലോകത്തിന്റെ പുതിയ അവകാശവാദം. ദീര്‍ഘകാലത്തെ പഠനങ്ങള്‍ക്ക് ശേഷം ബ്രിട്ടനിലെ ബാത്ത് സര്‍വ്വകലാശാലയാണ് ഇക്കാര്യം പരസ്യപ്പെടുത്തിയത്.

എലികളില്‍ വിജയകരമായി ഈ പരീക്ഷണം നടത്തിയിട്ടുണ്ടെന്നും ഗവേഷകര്‍ പറയുന്നു. ശാസ്ത്രമാധ്യമങ്ങളടക്കം ഇവരുടെ അവകാശവാദത്തെ വളരെ പ്രാധാന്യത്തോടെയാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. രണ്ട് പുരുഷന്മാരില്‍ നിന്ന് തന്നെ ശേഖരിച്ച ഡിഎന്‍എകളെ ഇടകലര്‍ത്തിയും പുതിയ തലമുറയെ സൃഷ്ടിക്കാം എന്നും ഇവര്‍ പറയുന്നു. ഗവേഷണം ഇപ്പോഴതിന്റെ പ്രാരംഭദശയിലാണ്. എങ്കിലും വിദൂരഭാവിയില്‍ അമ്മമാരില്ലാതെ തന്നെ കുഞ്ഞുങ്ങള്‍ ജനിക്കുന്നത് യാഥാര്‍ഥ്യമാകുമെന്ന് ഗവേഷകര്‍ അവകാശപ്പെടുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button