Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

സ്‌കൂൾ ജീവനക്കാരന്റെ മൃതദേഹം പൊട്ടക്കിണറ്റില്‍ കണ്ടെത്തിയ സംഭവം കൊലപാതകം

തളിപ്പറമ്പ് : അഞ്ചു ദിവസം മുന്‍പ് കാണാതായശേഷം ബക്കളത്തെ ഉപയോഗശൂന്യമായ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കുറ്റിക്കോല്‍ മുണ്ടപ്രം പുതിയപുരയില്‍ രജീഷിനെ(35) കൊലപ്പെടുത്തിയതാണെന്ന് വ്യക്തമായി.നെഞ്ചിലും വയറ്റത്തും കുത്തേറ്റ നിലയിലാണ് കിണറ്റില്‍ മൃതദേഹം കണ്ടെത്തിയത്. മുഖത്തും താടിക്കും വെട്ടേറ്റിട്ടുണ്ട്. പറശിനിക്കടവ് യുപി സ്കൂളിലെ ജീവനക്കാരനായ രജീഷ് അഞ്ചിന് രാവിലെ സ്കൂളില്‍ എത്തിയശേഷമാണ് പുറത്ത് പോയത്. അന്നുതന്നെ കൊലപാതകം നടന്നതായാണ് സംശയം.

സംഭവവുമായി ബന്ധപ്പെട്ട് ബക്കളം സ്വദേശിയായ യുവാവിനെ കേന്ദ്രീകരിച്ച്‌ പോലീസ് അന്വേഷണം ആരംഭിച്ചു.കഴിഞ്ഞ ദിവസം ഗൾഫിലേക്ക് മടങ്ങിയ ഇയാള്‍ ഉപയോഗിച്ചിരുന്ന കാര്‍ സിഐ കെ.ഇ.പ്രേമചന്ദ്രന്റെ നേതൃത്വത്തില്‍ കസ്റ്റഡിയിലെടുത്തപ്പോള്‍ ഇതിന്റെ സീറ്റ് കവറില്‍ രക്തക്കറ കണ്ടെത്തിയതും സംശയത്തിനിടയാക്കി.കണ്ണൂര്‍ ജില്ലാ പൊലീസ് സൂപ്രണ്ട്, ഡിവൈഎസ്പിമാരായ പി.പി.സദാനനന്‍, സി.അരവിന്ദാക്ഷന്‍, സിഐ കെ.ഇ. പ്രേമചന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തിലാണ് മൃതദേഹം പുറത്തെടുത്ത് ഇന്‍ക്വസ്ററ് നടത്തിയത്. പറശിനിക്കടവിലും ധര്‍മ്മശാലയിലുമുള്ള സഹകരണ ബാങ്കുകളിലും പെട്രോള്‍ പമ്ബുകളിലും സ്ഥാപിച്ചിരുന്ന സിസി ടിവി ക്യാമറകള്‍ പരിശോധിച്ചപ്പോള്‍ പൊലീസിന് നിര്‍ണ്ണായക തെളിവുകള്‍ ലഭിച്ചിരുന്നു.

ഇതേത്തുടര്‍ന്ന് ഉപയോഗശൂന്യമായ കിണറുകള്‍ ഉള്‍പ്പെടെ പരിശോധിക്കാന്‍ നിര്‍ദേശം നല്‍കിയതനുസരിച്ചു നാട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് ബക്കളത്തിനു സമീപത്തെ കിണറ്റില്‍ മൃതദേഹം കണ്ടെത്തിയത്.ഗള്‍ഫിലേക്കു കടന്ന പ്രതിയെന്നു സംശയിക്കുന്ന യുവാവിനെ തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങള്‍ പൊലീസ് ആരംഭിച്ചിട്ടുണ്ട്.കാണാതായതിന് ശേഷവും ഏതാനും ദിവസം രജീഷിന്റെ മൊബൈല്‍ ഫോണ്‍ പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു. ഇത് പൊലീസിനെ വഴി തെറ്റിക്കാനായി അക്രമികള്‍ തന്നെ ആസൂത്രണം ചെയ്തതാണെന്ന് സംശയിക്കുന്നു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജിലേയ്ക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button