International

ചന്ദ്രനെക്കുറിച്ചുള്ള പുതിയ പഠനങ്ങള്‍ പുറത്ത്

ടോക്കിയോ : ചന്ദ്രനെക്കുറിച്ചുള്ള പുതിയ പഠനങ്ങള്‍ പുറത്ത്. ഭൂമിയെ പ്രകമ്പനം കൊള്ളിക്കുന്ന ഭൂകമ്പങ്ങള്‍ സൃഷ്ടിക്കുന്നതില്‍ ഉപഗ്രഹമായ ചന്ദ്രന് പങ്കുണ്ടെന്ന് തെളിയിക്കുന്ന പഠനവുമായി ഒരു സംഘം ശാസ്ത്രജ്ഞര്‍. അടുത്തിടെ ഉണ്ടായ വലിയ ഭൂകമ്പങ്ങളുടേയും തിരകളുടേയും വിവരങ്ങള്‍ ശേഖരിച്ചാണ് സംഘം പഠനം പൂര്‍ത്തിയാക്കിയത്.

2004ല്‍ സുമാത്രയിലും 2010ല്‍ ചിലിയിലും 11ല്‍ ജപ്പാനിലും ഉണ്ടായ ഭൂകമ്പങ്ങളാണ് പഠനവിധേയമാക്കിയത്. ഈ കാലയളവിലെ തിരകളേയും പഠിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ചന്ദ്രന്റെ മാറ്റങ്ങളെ നിരീക്ഷിച്ച് ഭൂകമ്പം പ്രവചിക്കാന്‍ കഴിയുന്ന വെളിപ്പെടുത്തലായാണ് ശാസ്ത്രലോകം ഇതിനെ കാണുന്നത്. കാലങ്ങളായി ശാസ്ത്രലോകം സംശയത്തോടെ നോക്കിയിരുന്ന കാര്യമാണ് ഇപ്പോള്‍ തെളിഞ്ഞിരിക്കുന്നത്. സതോഷി ഐഡിന്റെ നേതൃത്വത്തിലുള്ള ടോക്കിയോ യൂണിവേഴ്‌സിറ്റിയിലെ ശാസ്ത്ര സംഘമാണ് പഠനം നടത്തിയത്.

ചന്ദ്രന്റെ ഗുരുത്വാകര്‍ഷണ ബലം മൂലം കടലില്‍ വേലിയേറ്റവും വേലിയിറക്കവും ഉണ്ടാവുന്നത് സ്വാഭാവികമാണ്. മാസത്തില്‍ രണ്ട് വട്ടം ഭൂമിയും ചന്ദ്രനും സൂര്യനും ഒരു രേഖയില്‍ വരുന്ന സമയത്ത് പതിവിലും വലിയ രീതിയിലുള്ള തിരയുണ്ടാകും. ഇത് ഭൂമിക്ക് മേല്‍ അമിത സമ്മര്‍ദ്ദം ചെലുത്തുകയും ഭൂകമ്പത്തിന് കാരണമാവുകയും ചെയ്യുമെന്നാണ് പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button