NewsInternational

ബിയര്‍ രുചിക്കുന്ന ജോലി ആവശ്യമുണ്ടോ?

ലണ്ടന്‍ഡെറി: ജോലിക്ക് ആളെ ആവശ്യപ്പെട്ട് ആകര്‍ഷകമായ വാഗ്ദാനങ്ങളുമായി ലണ്ടനിലെ പ്രാദേശിക ദിനപത്രത്തിൽ ഒരു പരസ്യം പ്രത്യക്ഷപെട്ടു.ജോലി എന്താണെന്നറിയണ്ടേ ,ബിയർ രുചിച്ചു നോക്കുക ഇതാണ് ജോലി.ബിയര്‍ രുചിച്ച് നോക്കാനുള്ള ജോലിക്ക് ആകര്‍ഷകമായ വാഗ്ദാനങ്ങളാണുള്ളത്.മാസത്തിലൊരു ദിവസം മാത്രമുള്ള ജോലിക്ക് പോവാനും വരാനും ടാക്‌സി വരും. മികച്ച ഭക്ഷണവും ലഭിക്കും. എന്നാല്‍ ജോലിക്ക് ശമ്പളം ഉണ്ടാകില്ല. മാസം 40 ക്രാഫ്റ്റ് ബിയറാണ് രുചിച്ച് നോക്കേണ്ടത്. ജോലിക്ക് മുമ്പ് പ്രത്യേക ട്രയിനിംഗും ഉണ്ടാകും. ലണ്ടന്‍ഡെറിയിലെ വാലെഡ് സിറ്റി ബ്രെവറിയിലാണ് ജോലി.

ആകെ ജനങ്ങളില്‍ പത്ത് ശതമാനം ആളുകള്‍ക്ക് മാത്രമേ മികച്ച ‘ബിയര്‍ രുചിക്കാര്‍’ ആകാന്‍ കഴിയൂ എന്നാണ് കമ്പനിയുടെ പ്രതിനിധിയായ ജെയിംസ് ഹ്വേയുടെ അഭിപ്രായം.

shortlink

Related Articles

Post Your Comments

Related Articles


Back to top button