തികച്ചും വ്യത്യസ്‌തമായിട്ടാണ് വാവ സുരേഷിന്റെ ഓണം. “”കാണം വിറ്റും ഓണം ഉണ്ണണം “” എന്ന ചൊല്ല് ഉൾകൊണ്ട് കൊണ്ടാണ് വാവ സുരേഷ് ഇത്തവണ ഓണം ആഘോഷിച്ചത് . എല്ലാരും ഓണം ആഘോഷിക്കാറുണ്ട്. പക്ഷെ ഈ വേളയിൽ ഒരു നേരത്തെ ഭക്ഷണം പോലും ഉണ്ടാക്കാൻ നിവൃത്തി ഇല്ലാത്ത ഒട്ടനവധി കുടുംബങ്ങൾ നമുക്കിടയിൽ ഉണ്ട്. അവർക്കൊപ്പം ആയിരുന്നു വാവ സുരേഷിന്റെ ഓണം. ഈ വർഷം ഓണത്തിന് അവർക്ക് വളരെ നല്ല രീതിയിലുള്ള ഓണ കിറ്റുകൾ നൽകിയാണ് ഓണം ആഘോഷിച്ചത്.ഇപ്രാവശ്യം ഓണക്കിറ്റ് നൽകിയത് പത്തനംതിട്ട ജില്ലയിലെ വനത്തിനുള്ളിൽ ജീവിക്കുന്ന കുറച്ചു കുടുംബങ്ങൾക്കും തിരുവനന്തപുരം ജില്ലയിലെ കിംസ് ഹോസ്പിറ്റലിനു സമീപമുള്ള രണ്ട് കോളനികളുമായിരുന്നു.പത്തനംതിട്ട – പമ്പ കാനനപാതയിലും പത്തനംതിട്ട – ഗവി കാനനപാതയിലുമായി വനത്തിനുള്ളിൽ താമസിക്കുന്ന 60- ഓളം കുടുംബങ്ങൾക്കും തിരുവനന്തപുരത്ത് 150 – ഓളം കുടുംബങ്ങൾക്കുമാണ്.ഓണകിറ്റ് വിതരണം വിജയമാക്കാൻ സഹായിച്ചവർക്ക് ഫേസ്ബുക്ക് പോസ്റ്റിലൂടെ നന്ദി അറിയിച്ചു.
Post Your Comments