NewsIndia

എഞ്ചിനീയറിങ് ബിരുദവും പി.എച്ച്.ഡിയുമുള്ള ഇദ്ദേഹം ആരാണെന്നറിയാമോ?

ഐഐടി ഡല്‍ഹിയില്‍ നിന്നും ഇലക്ട്രിക്കല്‍ എഞ്ചിനീയറിങ് ബിരുദം, 1973ല്‍ മാസ്റ്റേഴ്‌സ് ഡിഗ്രി, അമേരിക്കയിലെ ടെക്‌സസിലുള്ള ഹൂസ്റ്റണ്‍ സര്‍വ്വകലാശാലയില്‍ നിന്നും പിഎച്ച്ഡി ഇതാണ് അലോക് സാഗറിന്റെ വിദ്യാഭ്യാസ യോഗ്യതകൾ .ഇനി അലോക് സാഗർ ആരാണെന്നറിയണ്ടേ,പാർശ്വവൽക്കരിക്കപ്പെട്ട ജനങ്ങളുടെ ഉന്നമനത്തിനായി നിലകൊള്ളുന്ന അതിനുപരി മുൻ ആർബിഐ ഗവർണർ രഘുറാം രാജൻറെ ഗുരുകൂടിയാണ് അലോക് സാഗർ..വര്‍ഷങ്ങളോളം ഐഐടിയിൽ അധ്യാപകനായിരുന്നു അലോക് സാഗര്‍ എന്ന ഡല്‍ഹി സ്വദേശി.എന്നാൽ കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി മധ്യപ്രദേശിലെ ആദിവാസികളോടൊപ്പം അവരിലൊരാളായിട്ടാണ് അലോക് സാഗർ എന്ന അധ്യാപകൻ കഴിയുന്നത്.സമൂഹത്തിലെ പാർശ്വവത്കരിക്കപ്പെട്ടവരുടെ ഉന്നമനത്തിനായി 1982ൽ ജോലി രാജിവച്ച് വീട്ടുവിട്ടിറങ്ങിയതാണ് അലോക് .കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി മധ്യപ്രദേശിലെ ബോതുൽ, ഹോസ്ഹംഗാബാദ് ജില്ലകളിലെ ആദിവാസി വിഭാഗങ്ങളോടൊപ്പമാണ് താമസം.

വൈദ്യുതിയും റോഡും എത്തിനോക്കിയിട്ടില്ലാത്ത ഗ്രാമത്തിൽ ആകെയുള്ളത് ഒരു പ്രൈമറിസ്ക്കൂളാണ്. പാർശ്വവത്കരിക്കപ്പെട്ട ജനങ്ങളുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്നതോടൊപ്പം പ്രകൃതി സംരക്ഷണത്തിനും അലോക് പ്രാധാന്യം നൽകുന്നു.സൈക്കിളിലാണ് അലോകിന്റെ യാത്ര. അതിനൊപ്പം വൃക്ഷത്തൈകളും ആളുകള്‍ക്ക് നല്‍കുന്നു. സന്നധസംഘടനയായ ശര്‍മ്മിക് ആദിവാസി സംഗതന‌ൻ അലോകിന്റെ പ്രവർത്തനങ്ങൾക്ക് പൂർണ്ണപിന്തുണ നൽകുന്നുണ്ട്.

അടുത്തിടെ ബേതുലില്‍ നടന്ന ജില്ലാ തെരഞ്ഞെടുപ്പില്‍ അലോകിന്റെ പ്രവര്‍ത്തനങ്ങളില്‍ സംശയം തോന്നി അധികൃതര്‍ മേഖലയില്‍ നിന്നും പോകാന്‍ അദ്ദേഹത്തോട് ആവശ്യപ്പെടുകയുണ്ടായി. അപ്പോഴാണ്‌ അലോക് തന്റെ വിദ്യാഭ്യാസ യോഗ്യതകള്‍ പുറംലോകത്തെ അറിയിച്ചത്..രാജ്യത്തെ സേവിക്കാൻ ബിരുദങ്ങളുടെ ആവശ്യമില്ല മറിച്ച് മനസ്സുമാത്രം മതിയെന്നാണ് അലോകിന്റെ നിലപാട്. കൂടാതെ പാർശ്വവത്കരിക്കപ്പെട്ട സമൂഹത്തിനൊപ്പം നിൽക്കുന്നതാണ് മികച്ച രാജ്യസേവനമെന്നാണ് അലോകിന്റെ അഭിപ്രായം.

shortlink

Post Your Comments


Back to top button