പണ്ട് കാലത്തെ സ്ത്രീകൾ എങ്ങനെയായിരിക്കും സൗന്ദര്യം സംരക്ഷിച്ചുട്ടുള്ളതെന്ന് ചിന്തിച്ചിട്ടുണ്ടോ. പണ്ടുകാലത്ത് പലരും ബ്യൂട്ടിപാര്‍ലറിനെക്കുറിച്ച് കേട്ടിട്ടു പോലും ഉണ്ടാവില്ല. അക്കാലത്തും അവരെല്ലാം സുന്ദരികളായിരുന്നു. പ്രകൃതി ദത്തമായ സൗന്ദര്യക്കൂട്ടുകളായിരുന്നു അന്നവരുടെ സൗന്ദര്യം കാത്തു സൂക്ഷിച്ചിരുന്നത്.പ്രകൃതി ദത്തമായ സൗന്ദര്യസംരക്ഷണ വസ്തുക്കളുടെ കാര്യത്തില്‍ നമ്മുടെ രാജ്യത്തെ തോല്‍പ്പിക്കാന്‍ ലോകത്തൊരു ശക്തിയ്ക്കും സാധിയ്ക്കില്ല. ഇവിടെ നമ്മുടെ പാരമ്പര്യത്തിന്റെയും സൗന്ദര്യത്തിന്റേയും ഭാഗമായി ഒരു കാലത്ത് നിലനിന്നിരുന്ന സൗന്ദര്യ സംരക്ഷണ വസ്തുക്കള്‍ ഉണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം.
വിറ്റാമിന്‍ സി കൊണ്ട് നിറഞ്ഞതാണ് നെല്ലിക്ക. ഇത് ചര്‍മ്മത്തിനും ആരോഗ്യത്തിനും വളരെയേറെ ഗുണകരമാണ്.ചര്‍മ്മത്തിന്റെ തിളക്കം നിലനിര്‍ത്താന്‍ പണ്ട് കാലത്ത് സ്ത്രീകള്‍ സ്ഥിരമായി ഉപയോഗിച്ചിരുന്ന സൗന്ദര്യക്കൂട്ട്.ആരോഗ്യ കാര്യത്തില്‍ മാത്രമല്ല സൗന്ദര്യത്തിന്റെ കാര്യത്തിലും തേന്‍ തന്നെയാണ് മുന്നില്‍. മുഖക്കുരു, അകാല വാര്‍ദ്ധക്യം തുടങ്ങി സങ്കീര്‍ണമായ പല സൗന്ദര്യപ്രശ്നങ്ങളേയും തേന്‍ പരിഹരിച്ചിരുന്നു.മഞ്ഞളിന്റെ പാരമ്പര്യം എടുത്തു പറയേണ്ടതാണ്. വിശേഷാവസരങ്ങളില്‍ മാത്രമല്ല സ്ഥിരമായി സ്ത്രീകളുടെ സൗന്ദര്യക്കൂട്ടിലെ പ്രധാന വസ്തുവായിരിന്നു മഞ്ഞൾ.
ആരോഗ്യത്തിനും സൗന്ദര്യത്തിനും വേണ്ടി മാത്രം നിലകൊള്ളുന്ന ഒന്നാണ് ആര്യവേപ്പ്. ചര്‍മ്മപ്രശ്നങ്ങളെയെല്ലാം പരിഹരിക്കാൻ ആര്യവേപ്പിന് കഴിയുന്നതാണ്.മുഖക്കുരു കൊണ്ട് വിഷമിക്കുന്നവര്‍ക്ക് ഉത്തമ പരിഹാരമായിരുന്നു തുളസി. പല തരത്തിലുള്ള ആരോഗ്യ സൗന്ദര്യ പ്രശ്നങ്ങള്‍ക്ക് തുളസി പരിഹാരമായിരുന്നു.മുള്‍ട്ടാണി മിട്ടി കൊണ്ട് മാറ്റാനാവാത്ത ഒരു പാട് പോലും മുഖത്തോ ശരീരത്തിലോ ഉണ്ടാവില്ല. അത്രക്കധികം പണ്ട് കാലത്ത് സ്ത്രീകള്‍ ഇതിനെ ആശ്രയിച്ചിരുന്നു.
രക്തചന്ദനവും ചന്ദനവും എല്ലാം സൗന്ദര്യത്തിന്റേയും ആരോഗ്യത്തിന്റേയും പര്യായമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. പലപ്പോഴും സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ ഒരു പടി മുന്നില്‍ തന്നെയാണ് ചന്ദനത്തിന്റെ സ്ഥാനം.മുഖക്കുരുവും കറുത്ത പാടുകളും മാറാൻ രക്തചന്ദനം ഉത്തമമാണ്.കുങ്കുമപ്പൂവും ഇത്തരത്തില്‍ സൗന്ദര്യസംരക്ഷണത്തില്‍ പ്രധാനിയാണ്. നിറം വര്‍ദ്ധിപ്പിക്കാനും ചര്‍മ്മത്തിന് തിളക്കം നല്‍കാനും കുങ്കുമപ്പൂവ് സഹായിക്കുന്നു.
Post Your Comments