കണ്ണൂര്‍: മലയാളികളെ തീവ്രവാദത്തിലേക്ക് നയിക്കുന്ന കാരണമെന്താണെന്ന് വ്യക്തമല്ല. എന്നാല്‍, നിങ്ങള്‍ക്കറിയാവുന്ന നിങ്ങളുടെ കൂടെ നടക്കുന്ന സുഹൃത്തുക്കള്‍ ഒരുപക്ഷെ തീവ്രവാദികളുടെ നിയന്ത്രണത്തിലാകാം. അതുകൊണ്ടുതന്നെ നിങ്ങളറിഞ്ഞിരിക്കണം ഇവരുടെ സ്വഭാവം എങ്ങനെയാണെന്ന്. അവരില്‍ എന്തൊക്കെ ലക്ഷണങ്ങളാണ് കണ്ടുവരുന്നത്. ഇതൊക്കെ നിങ്ങള്‍ അറിഞ്ഞിരിക്കണം..
തീവ്രവാദത്തിലേക്ക് കടക്കുംമുന്‍പ് മലയാളി യുവാക്കള്‍ മനോരോഗിയെ പോലെയാണ് പെരുമാറുന്നതെന്നാണ് വിലയിരുത്തല്‍. ടെലിവിഷന്‍ കാണില്ല. പൊതുനിരത്തില്‍ മറ്റ് സ്ത്രീകളെ നോക്കില്ല, ഭക്ഷണം ജീവിക്കാന്‍ വേണ്ടി മാത്രം, സെല്‍ഫിക്കോ ഫോട്ടോ എടുക്കുന്നതിനോ അനുവദിക്കില്ല. ഇത്തരം ലക്ഷണമുള്ള യുവാക്കളെ ശ്രദ്ധിക്കണം. കേരളത്തില്‍നിന്ന് ഐഎസിലേക്ക് പോയവരും ദക്ഷിണ കര്‍ണ്ണാടകത്തില്‍നിന്ന് കാണാതായവരും ഇത്തരം സ്വഭാവക്കാരായിരുന്നുവെന്ന് ഇവരുടെ ബന്ധുക്കള്‍ വ്യക്തമാക്കുന്നു.
പൊതുസ്ഥലത്ത് വച്ച് സ്ത്രീകളെ കണ്ടാല്‍ പോലും നോക്കില്ല. തനിച്ചിരിക്കാനും ചിന്തിക്കാനുമാണ് ഇവര്‍ ഇഷ്ടപ്പെടുന്നത്. വീട്ടിലായാല്‍ മതതീവ്രവാദഗ്രന്ഥം പ്രസംഗം എന്നിവ വായിക്കുകയും കാണുകയും ചെയ്യും. അല്ലെങ്കില്‍ അന്തര്‍മുഖരായിരിക്കും. വീട്ടുകാരോട് സംസാരിക്കുന്നതു പോലും വല്ലപ്പോഴും. തീര്‍ത്തും ഒരു തരം മനോരോഗലക്ഷണവും ഇവരില്‍ കാണാം. ഇസ്ലാമിക രാജ്യം സ്ഥാപിക്കാനുള്ള വിശുദ്ധയുദ്ധവും സ്വര്‍ഗരാജ്യവുമാണ് ഇവരുടെ ഒരേയൊരു സ്വപ്നം.
സാമൂഹ്യ സാംസ്കാരിക പരിപാടികളില്‍ വീട്ടിലുള്ള സ്ത്രീകള്‍ പങ്കെടുക്കുന്നതിനെ ഇവര്‍ വിലക്കാന്‍ ശ്രമിക്കും. പിറന്നുവീണ നാടിനേയും നാട്ടുകാരേയുമെല്ലാം ഇവര്‍ ശത്രുക്കളായി കാണുന്നു. മനുഷ്യനിര്‍മ്മിതമായ ഭരണഘടനയും നിയമവുമൊന്നും ഇവര്‍ അംഗീകരിക്കുകയുമില്ല. ഇത്തരക്കാര്‍ നിങ്ങള്‍ക്കിടയിലുണ്ടെങ്കില്‍ സൂക്ഷിക്കണം.
Post Your Comments