കട്ടപ്പന: ഭര്‍ത്താക്കന്‍മാരുമായി പിരിഞ്ഞുകഴിയുന്ന സ്ത്രീകളെ വശീകരിച്ച് ഒപ്പം താമസിപ്പിച്ചു ചൂഷണം ചെയ്തുവന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. കരുണാപുരം ചേറ്റുകുഴി ഷിബുവിനെയാണു കട്ടപ്പന സി.ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്. ഭര്‍ത്താക്കന്‍മാരുമായി പിരിഞ്ഞുകഴിയുന്നവരും കുടുംബപ്രശ്നങ്ങളുള്ളവരുമായ സ്ത്രീകളോട് അടുപ്പം കാട്ടി ഒപ്പം താമസിപ്പിക്കുകയാണ് ഇയാളുടെ രീതി.പിന്നീട് ഭര്‍ത്താക്കന്‍മാര്‍ക്കെതിരെ പീഡനത്തിനു കേസു കൊടുപ്പിക്കുകയും നഷ്ട പരിഹാരമായി കിട്ടുന്ന സ്വത്തുക്കള്‍കൈക്കലാക്കുകയും ചെയ്യും. അതിനുശേഷം കുറച്ചുനാള്‍ ഒപ്പം താമസിച്ച ശേഷം സ്ഥലം വിടും. ഇത്തരത്തില്‍ ആറു സ്ത്രീകളെ ഇയാള്‍ ചൂഷണം ചെയ്തതായി പോലീസ് പറഞ്ഞു.
അന്യ സ്ത്രീകളുമായുള്ള ബന്ധത്തെത്തുടര്‍ന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഷിബുവിന്‍റെ ഭാര്യ ഷിബുവിനെ ഉപേക്ഷിച്ചുപോയിരുന്നു. ഈ ബന്ധത്തില്‍ രണ്ട് കുട്ടികളുണ്ട്. വിവാഹം കഴിച്ച കാര്യം മറച്ചുവച്ചാണ് ഇയാള്‍ സ്ത്രീകളുമായി അടുപ്പംകൂടിയിരുന്നത്.ഏറ്റവുമൊടുവില്‍ ചേറ്റുകുഴി സ്വദേശിനിയായ സ്ത്രീക്കൊപ്പം അടൂരിലായിരുന്നുഇയാൾ താമസിച്ചിരുന്നത്.
ഞായറാഴ്ച വൈകിട്ട് ചേറ്റുകുഴിയിലുള്ള മറ്റൊരു സ്ത്രീയുടെ വീട്ടില്‍ ഷിബു എത്തിയിട്ടുണ്ടെന്ന വിവരത്തെത്തുടർന്ന് പോലീസ് എത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.
Post Your Comments