ശശികല മേനോന്‍
ലോകത്തില്‍ എവിടെയൊക്കെ മലയാളികളുണ്ടോ അവിടൊക്കെ ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ പ്രശസ്തിയുമുണ്ട്. “കൃഷ്ണ! ഗുരുവായൂരപ്പാ” എന്ന്‍ വിളിക്കാത്ത മലയാളികളുണ്ടോ! മലയാളികള്‍ മാത്രമല്ല അന്യസംസ്ഥാനങ്ങളില്‍ നിന്നും എത്രയോ പേര്‍ നമ്മുടെ സ്വന്തം ഗുരുവായൂരപ്പനെ കാണാനെത്തുന്നു!.
ശാസ്ത്ര യുക്തിക്ക് അതീനമായ പല അത്ഭുതങ്ങളും യഥാര്‍ത്ഥ ഭക്തന്മാര്‍ക്ക് ഇവിടെ അനുഭവവേദ്യമാകുന്നുണ്ട്. തിരുപതി ക്ഷേത്രം കഴിഞ്ഞാല്‍ ഈറ്റവും കൂടുതല്‍ വരുമാനമുള്ള ഒരു മഹാക്ഷേത്രം കൂടിയാണ് ഇതെന്ന്‍ പറയപെടുന്നു. അനന്തശായിയായ സാക്ഷാല്‍ മഹാവിഷ്ണുവാണ് പ്രതിഷ്ഠയെങ്കിലും ഒമ്പതാമത്തെ പരിപുര്‍ണവതരമായ വാസുദേവ കൃഷ്ണനയിട്ടാണ് സങ്കല്പം.
വസുദേവരും ബലരാമനും പൂജിച്ചിരുന്ന വിഗ്രഹം തന്നെയാണ് ബ്രിഹസ്വതിയും വായു ഭഗവാനും ചേര്‍ന്ന് ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത്. സര്‍പ്പദംഷണനത്താലുള്ള മരണത്തില്‍ നിന്നും കൃഷ്ണ കൃപയാല്‍ രക്ഷപെട്ട ഒരു പാണ്ധ്യ രാജാവാണത്രെ ഈ ക്ഷേത്രം അയ്യായിരം വര്‍ഷങ്ങള്‍ക്കു മുന്‍പ് പുതുക്കി പണികഴിപ്പിച്ചത്.
മേല്പത്തൂര്‍ നാരായണ ഭട്ടതിരി, പൂന്തതാനം, കുറൂരമ്മ, വില്യ മംഗലം സ്വാമിയാര്‍, ആഞ്ഞം മാധവന്‍ നമ്പൂതിരി, വൈദ്യമഠം വലിയ നാരായണന്‍ നമ്പൂതിരി തുടങ്ങി നിഷ്കാമ ഭക്തിയുടെ മകുടോദാഹരണങ്ങളായിരുന്നു അനവധി ഭക്തര്‍ ഈ ക്ഷേത്രത്തിന്റെ പ്രശസ്തി ലോകമെങ്ങും വ്യാപിപ്പിച്ചു. നാരായണീയ ദിനം (മേല്പത്തൂര്‍),പൂന്താന ദിനം, ചെമ്പൈ സംഗീതോത്സവം ഒക്കെ ഇവിടെ നടത്തിവരുന്നു. അമ്പതു വര്‍ഷത്തോളം ഭഗവാന്റെ തിടമ്പേറ്റി, ഒടുവില്‍ ഏകാദശി നാൾ മൃത്യു വരിച്ച ഗുരുവായൂർ കേശവന്റെ കഥ സുപ്രസിദ്ധമാണല്ലോ. ഗീതാഗോവിന്ദത്തെ അധികരിച്ച് കൃഷ്ണനാട്ടം നിർമ്മിച്ച മാനവേദൻ നമ്പുതിരിയുടെ ഓർമ്മയ്ക്കായി ‘കൃഷ്ണ ഗീതിദിനവും’ കൊണ്ടാടുന്നു. 1970 ൽ ഉണ്ടായ അഗ്നിബാധയിൽ ശ്രീകോവിലും വിഗ്രഹവും ഒഴികെ ബാക്കിയെല്ലാം കത്തി നശിച്ചു. 1971 ൽ പുനർനിർമ്മിച്ച് പ്രതിഷ്ഠ് നടത്തി. ശിലാസ്ഥാപനം കർമ്മം നിർവഹിച്ചത് കാഞ്ചികാമകോടി പീഠം ശങ്കരാചാര്യരാണ്.
ഒരുപാട് വലിപ്പം പറയാനില്ലെങ്കിലും ഒരു മഹാക്ഷേത്രത്തിന്റെ എല്ലാ ലക്ഷണങ്ങളും ഒത്തിണങ്ങിയ ഗുരുവായൂർ ക്ഷേത്രത്തിൽ എങ്ങും നിറഞ്ഞു തുളുമ്പുന്ന ആ സുരലോക വന്ദിത തേജോ രൂപം. വില്യമംഗലം സ്വാമിക്കെന്ന പോലെ പ്രത്യക്ഷ ദർശനമില്ലെങ്കിലും ആപത്ത്ഘട്ടത്തിൽ ആ സ്നേഹ സാന്ത്വനം ലഭിക്കാത്ത ഏതു ഭക്തനാണുള്ളത്?
തിടപ്പള്ളിയുടെ തൊട്ടടുത്ത് ‘തുറക്കാ അറ ‘ എന്ന ഒരിക്കലും തുറക്കാത്ത ഒരു അറയുണ്ട് . എന്നും അടഞ്ഞു കിടക്കുന്ന ഈ അറ ഒരു അത്ഭുതം തന്നെയാണ്. പഴയ കാലത്തെ സ്വർണ്ണം, രത്‌നങ്ങൾ, വെള്ളി തുടങ്ങിയ വഴിപാടുകൾ ഈ അറയിൽ നിക്ഷേപമായി ഉണ്ടെന്ന് പറയപ്പെടുന്നു. സരസ്വതി അറയുടെ അഭിമുഖമായി കിഴക്കോട്ട് തിരിഞ്ഞ് ഗണപതി. തൊട്ടടുത്തായി അതിമനോഹരമായ അനന്തശയന ശിൽപം. കരിങ്കൽ തൂണിൽ മുരുകനും ഹനുമാൻ ശിൽപവുമുണ്ട്. നൃത്തയറ, മുളയറ, ഓലവായന, മുളയറയുടെ മുന്നിലെ മണിക്കിണർ ഇങ്ങനെ എന്തല്ലാം അത്ഭുതവിശേഷങ്ങൾ. പ്രതിഷ്ഠ് സമയത്ത് ഈ രുദ്ര രൂപത്തിലെ ജലം കൊണ്ടാണ് ശ്രീപരമേശ്വരൻ ബിംബത്തിൽ അഭിഷേകം ചെയ്തുവത്രെ! ഈ മണി കിണറിനു മമ്മിയൂർ വരെ വിസ്താരമുണ്ടത്രെ! ശ്രീ മാമാനവേദൻ സാമൂതിരിപ്പാടിന്റെ കോവിലകം ഇരുന്ന സ്ഥലത്താണ് ഇപ്പോൾ പാഞ്ചജന്യം, ശ്രീവൽസം എന്നീ അതിഥിമന്ദിരങ്ങൾ സ്ഥിതി ചെയ്യുന്നത്.
ഇനി, പൂജാവിധിയിലേക്ക് കടന്നാലോ? നിർമ്മാല്യദർശനം, തൈലാഭിഷേകം, വാകച്ചാർത്ത്, ശംഖാഭിഷേകം, ബാലാലങ്കാരം, പാലഭിഷേകം, നവകാഭിഷേകം, ഉച്ചപൂജ,സന്ധ്യാപൂജ, ദീപാരാധന, അത്താഴപൂജ,തൃപ്പുക തുടങ്ങി പന്ത്രണ്ടു പൂജകൾ ഭഗവാനുണ്ട്. ഓരോന്നും കണ്ടുതൊഴാനുള്ള വൻതിരക്ക് അത്ഭുതാവഹം തന്നെ. തിരക്കൊഴിഞ്ഞ് ഗുരുവായൂർ കണ്ണനെ കാണാൻ കഴിയില്ലെന്നൊരു ചൊല്ലുണ്ട്. ഗുരുവായൂരപ്പന്റെ ദിവ്യമായ ഇഹലോക ദുഃഖ നിവാരണ കാരണമായ ബിംബത്തെക്കുറിച്ച് എത്രയോ ഐതീഹ്യങ്ങളുണ്ട്.ഭഗവാനെ പുത്രനായി ലഭിക്കുവാൻ പ്രാർത്ഥിച്ച സുതപസ്സും പത്‌നിയും മുതൽ കശ്യപൻ ,അദിതി ,വാസുദേവർ ,ദേവകി തുടങ്ങി എത്രയോ പുണ്യ ജനങ്ങൾ ആരാധിച്ചിരുന്ന ബിംബമാണിത്.ഭഗവൻ തന്നെ ഈ ബിംബം പൂജിച്ചിരിന്നുവത്രെ .നാരായണാത്മകമായ ബിംബം.അവതാരോദ്ദേശം കഴിഞ്ഞു സോപാദം പൂകാനൊരുങ്ങിയ ശ്രീകൃഷ്ണ ഭഗവാൻ ഭക്തനായ ഉദ്ധവനെ ഈ വിശിഷ്ട ബിംബം അർഹിക്കുന്ന സ്ഥാനത്ത് പ്രതിഷ്ഠിക്കുവാനായി ഏൽപ്പിച്ചു .ഉദ്ധവൻ അത് ബൃഹസ്പതിയെ ഏൽപ്പിക്കുകയും ചെയ്തു.ഇതിനിടെ പരശുരാമൻ കുടിയിരുത്തിയ ഒരു കേരള ബ്രാഹ്മണൻ വാതരോഗ പീഡക്ക് പ്രതിവിധിതേടി അദ്ദേഹത്തെ സമീപിച്ചു.നാരദരിൽ നിന്നും രോഗശാന്തിക്ക് പരിഹാരമായി ഈ വിഗ്രഹത്തെക്കുറിച്ചറിയുകയും ഗുരുവിന്റെയും വായുവിന്റെയും ഒപ്പം ഭാർഗ്ഗവരാമനും രുദ്രതീർത്ഥക്കരയിൽ എത്തുകയും ചെയ്തു.അവിടെ അവർക്ക് ശ്രീപരമേശ്വരന്റെയും പർവതിയുടെയും ദർശനം ലഭിച്ചു .ശിവ ഭഗവാനാണ് വിഗ്രഹ പ്രതിഷ്ഠക്കുള്ള സ്ഥലം ചൂണ്ടി കാട്ടിയത്.പത്നീസമേതനായി ഭഗവൻ മാഹിയൂർ വാഴുകയും ചെയ്തു.പല പുണ്യാത്മാക്കൾക്കും ലഭിച്ചിട്ടുള്ള പരമ ഭാഗ്യത്തിന്റെ ഒരംശം നമുക്ക് കൂടി സിദ്ധിച്ചിരിക്കുന്നു .കുംഭം നക്ഷത്രത്തിലെ പൂയം നക്ഷത്രം തുടങ്ങി പത്തുദിവസത്തെ മഹോത്സവവും കൊണ്ടാടുന്നു.
നെമ്പിനി ഉണ്ണി നിവേദിച്ച നൈവേദ്യം വയറുനിറച്ചുകഴിച്ച ഉണ്ണികൃഷ്ണൻ മഞ്ചുള ആൽച്ചുവട്ടിൽ ചാർത്തിയ മാല സ്വന്തം കഴുത്തിലണിഞ്ഞ പ്രേമസ്വരൂപൻ , ദത്താത്രേയന്‍റെ ഉപദേശ പ്രകാരം ഭഗവാനെ അഭയം പ്രാപിച്ച ജനമേജയന്റെ കുഷ്ഠരോഗം ഭേദമാക്കിയ ആശ്രിത വത്സലൻ ,എന്തൊക്കെയല്ല ,ആരൊക്കെയല്ല ,ആ അമ്പാടി പൈതൽ .അദ്വൈതവാദിയായ ശ്രീശങ്കരാചാര്യർ ആകാശ മാര്‍ഗ്ഗേനെ സഞ്ചരിക്കവേ ഗുരുവായൂർ എഴുന്നള്ളിപ്പ് നടക്കുകയായിരുന്നു.ശ്രദ്ധിക്കാതെ യാത്ര തുടർന്ന ആചാര്യർ പെട്ടെന്ന് ക്ഷേത്രാങ്കണത്തിൽ പതിച്ചു. തെറ്റു മനസിലാക്കിയ അദ്ദേഹം എട്ടു ശ്ലോകങ്ങളാൽ ഭഗവാനെ സ്തുതിച്ചു.ആ കൃതിയാണ് ‘ഗോവിന്ദാഷ്ടകം ‘.ജ്ഞാനപ്പാന തിരുത്താൻ വിസമ്മതിച്ച ഭട്ടതിരിപ്പാടിനോട് ‘അങ്ങയുടെ ഭക്തിയേക്കാൾ പൂന്താനത്തിന്റെ വിഭക്തിയാണിഷ്ടമെന്ന് ‘അരുൾ ചെയ്ത ആ ഭക്തവാത്സല്യം സുപ്രസിദ്ധമാണല്ലോ .മങ്ങാട്ടച്ചന്റെ രൂപത്തിൽ കൊള്ളക്കാരിൽ നിന്നും അദ്ദേഹത്തെ രക്ഷിക്കുകയും ചെയ്തു.
പാൽക്കടൽ നടുവിൽ ആനന്ദന്റെ മെത്തയിൽ യോഗനിദ്ര ചെയ്യുന്ന സാക്ഷാൽ അനന്തശായി.വേദ വേദാന്ത പൊരുളായ ഈ കൃഷ്ണ പരമാത്മാവിന്റെ സവിധത്തിൽ തീരാത്ത ആധികളും ആകുലതകളും ഉണ്ടോ,ഈ കലിയുഗത്തിൽ ആ തിരുനാമം മന്ത്രങ്ങൾ മാത്രം മതി മോക്ഷസിദ്ധി കൈവരാൻ .
മൂന്നു ലോകങ്ങളിലെയും സമസ്ത ചരാചരങ്ങളും ഒന്നായലിഞ്ഞു ചേർന്ന സാക്ഷാൽ വിരാട് സ്വരൂപം .ഭഗവാനെ,നിന്റെ മുന്നിൽ തൊഴുതുനിൽക്കേ ഞാൻ രാധയോ ,മീരയോ,ഭാമയോ ,കുബ്ജയോ ഒക്കെയായി മാറുന്നുവല്ലോ .തൊട്ടരികെ ഒരു മയിൽ പീലിയുടെ സാന്ത്വന സ്പർശവും ഹരിചന്ദന സുഗന്ധവും അനുഭവിക്കുന്നല്ലോ.കൂപ്പുകൈയേറ്റ് എന്റെ ബാഹ്യ ചക്ഷുക്കൾ അടയുന്നു,അകക്കണ്ണുകൾ പൂർണ്ണമായി തുറക്കുന്നു.അവിടെ സർവ്വാലങ്കാര വിഭൂഷിതനായി കാരുണ്യം വഴിയുന്ന നളിന ദള മിഴികളോടെ ഒരു തേജസ്സാർന്ന രൂപം വിരാജിക്കുന്നു.മനസ്സിലെ ഇരുളല നീങ്ങുന്നു,നീ തന്നെ ഞാനെന്നറിയുന്നു.
കൃഷ്ണാ ഗുരുവായൂരപ്പാ ………
Post Your Comments