NewsSports

ദീപ മാലിക് :പാരാലിംപിക്‌സിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിത

റിയോ ഡി ജനീറോ : ഇന്ത്യന്‍ താരം ദീപ മാലിക്കിന് പാരലിമ്പിക്‌സ് വനിത ഷോട്ട്പുട്ടില്‍ വെള്ളി.എഫ്53 വിഭാഗത്തിലാണ് ദീപ വെള്ളി നേടിയത്.ഇതോടെ പാരലിമ്പിക്‌സില്‍ മെഡല്‍ നേടുന്ന ആദ്യ വനിതാ താരമെന്ന ബഹുമതി ദീപ സ്വന്തമാക്കിയിരിക്കുകയാണ്.ബഹ്‌റൈന്റെ ഫാത്തിമ നെദാം സ്വര്‍ണവും (4.67 മീറ്റര്‍) ഗ്രീസിന്റെ ദിമിത്ര കൊറികിഡ (4.28 മീറ്റര്‍) വെങ്കലവും നേടി.

പാരലിമ്പിക്‌സില്‍ ഇന്ത്യയുടെ മെഡല്‍ നേട്ടം ഇതോടെ മൂന്നായി ഉയര്‍ന്നിരിക്കുകയാണ്.ഹൈജമ്പില്‍ മാരിയപ്പന്‍ തങ്കവേലു സ്വര്‍ണവും വരുണ്‍ ഭാട്ടിയ വെങ്കലവും നേടിയിട്ടുണ്ട്.അര്‍ജുന അവാര്‍ഡ് ജേതാവായ ഹരിയാനക്കാരിയായ ദീപയ്ക്ക് അരയ്ക്ക് താഴെ സ്വാധീനമില്ല. വീല്‍ച്ചെയറിലിരുന്നാണ് മത്സരിച്ചത്. ജീവിതത്തില്‍ വലിയ ദുരന്തം നേരിട്ടെങ്കിലും വാശിയോടെ പൊരുതി നേട്ടങ്ങള്‍ സ്വന്തമാക്കിയ ചരിത്രമാണ് 45-കാരിയായ ദീപയ്ക്കുള്ളത്. ഷോട്ട്പുട്ടിന് പുറമേ ജാവലിന്‍ ത്രോയിലും മോട്ടോര്‍ സ്‌പോര്‍ട്‌സിലും നീന്തലിലും നിരവധി നേട്ടങ്ങളും റെക്കോഡുകളും ദീപ സ്വന്തമാക്കിയിട്ടുണ്ട്.

17 വര്‍ഷം മുമ്പ് സ്‌പൈനല്‍ കോഡിന് ട്യൂമര്‍ ബാധിച്ചതോടെയാണ് ദീപക്ക് അരയ്ക്ക് താഴെയുള്ള സ്വാധീനശേഷി നഷ്ടമായത്.. രോഗത്തില്‍ നിന്ന് രക്ഷപ്പെടുത്തുന്നതിനായി 31 ശസ്ത്രക്രിയകള്‍ക്കാണ് ദീപ വിധേയയായത്.രാഷ്ട്രപതിയുടെ റോള്‍ മോഡല്‍ പുരസ്‌കാരം, മഹാരാഷ്ട്ര സര്‍ക്കാറിന്റെ ഛത്രപതി അവാര്‍ഡ്, ഹരിയാന കര്‍മഭൂമി അവാര്‍ഡ് എന്നിവയും ദീപ നേടിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button