KeralaNewsIndia

കൗൺസിലർ വാഹനാപകടത്തിൽ മരിച്ചു; പിതാവിന് ഗുരുതര പരിക്ക്

കൊല്ലം കോർപ്പറേഷനിലെ ബി ജെ പി കൗൺസിലർ കുമാരി കോകില എസ് കുമാർ( 23) വാഹനാപകടത്തിൽ മരണമടഞ്ഞു.തേവള്ളി ഡിവിഷനിലെ BJP കൗൺസിലർ ആയിരുന്നു കോകില. ഇന്ന് രാത്രി രാമൻകുളങ്ങരയിൽ വച്ചാണ് അപകടം സംഭവിച്ചത്. പിതാവുമായി ബൈക്കിൽ പോകുമ്പോൾ കാർ ഇടിച്ചായിരുന്നു അപകടം.കൊല്ലത്തെ ആദ്യ ബി ജെ പി കൗൺസിലർ ആയിരുന്നു കോകില. കോകിലയുടെ വിവാഹം തീരുമാനിച്ചിരിക്കുകയായിരുന്നെന്നാണ് വിവരം. അതിനിടെയാണ് ഏവരെയും ദുഃഖത്തിലാഴ്ത്തി ദാരുണാന്ത്യം.

കൊല്ലം കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ത്ഥിയായിരുന്നു കോകില.തേവള്ളി ഡിവിഷനില്‍ ബിജെപി കൗൺസിലർ ആയി വിജയിക്കുകയും ചെയ്തിരുന്നു കോകില.ബാലഗോകുലത്തിലൂടെ കുട്ടികളുടെ സാംസ്‌കാരികമുന്നേറ്റത്തിന് നേതൃത്വം നല്‍കിയ കോകില പഠനകാലത്ത് എബിവിപിയുടെ സജീവപ്രവര്‍ത്തകയായിരുന്നു. സ്‌കൂള്‍, കോളേജ് പഠനകാലത്ത് പാട്ടിലും നൃത്തത്തിലും മികവ് പുലര്‍ത്തിയ കോകില നിരവധി സമ്മാനങ്ങളും നേടിയിട്ടുണ്ട്.

താന്‍ പഠിച്ചത് മറ്റുള്ളവര്‍ക്ക് പകരാന്‍ സിബിഎസ്ഇ, ഐസിഎസ്ഇ സിലബസിലുള്ള കുട്ടികള്‍ക്കായി ട്യൂഷന്‍ സെന്ററും കോകില നടത്തിയിരുന്നു. ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥനായ ഓലയില്‍ വരവര്‍ണിനിയില്‍ എസ്.സുനില്‍കുമാറിന്റെയും വി.ഷൈലജയുടെയും മകളാണ് കോകില.

shortlink

Related Articles

Post Your Comments

Related Articles


Back to top button