IndiaNews

കാശ്മീരികള്‍ക്കായി ഒരിക്കല്‍ക്കൂടി സേവനപാതയില്‍ സൈന്യം

സൈനികര്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ കാശ്മീര്‍ താഴ്വരയില്‍ അധികരിച്ച് വരുമ്പോഴും കാശ്മീരികള്‍ക്കായി സേവനസന്നദ്ധരായി ഒരിക്കല്‍ക്കൂടി സൈന്യം രംഗത്ത് വന്നത് ശ്രദ്ധേയമായി. ദക്ഷിണകാശ്മീരിലെ ഷോപിയാനില്‍ ആണ് 500-ലധികം വരുന്ന കാശ്മീരികള്‍ക്ക് പ്രയോജനം ചെയ്ത മെഡിക്കല്‍ക്യാമ്പ് സെപ്റ്റംബര്‍ 11-ആം തിയതി സൈന്യം സംഘടിപ്പിച്ചത്. സ്ത്രീകളും കുട്ടികളും അടക്കം 500-ലധികം പേര്‍ പങ്കെടുത്ത മെഡിക്കല്‍ ക്യാമ്പില്‍ ചികിത്സ തേടിയെത്തിയവര്‍ക്ക് സൗജന്യമായി മരുന്നുകളും വിതരണം ചെയ്തു.

CsJuIpLUAAAE-s0

ഷോപിയാനിലെ സായ്മാര്‍ഗില്‍ നടത്തപ്പെട്ട ക്യാമ്പിലേക്ക് വിദൂരപ്രദേശങ്ങളായ ഷദബ് ക്രേവ, കത്തോഹലന്‍, സൊറമന്‍ലൂ തുടങ്ങിയ ഗ്രാമങ്ങളില്‍ നിന്ന് വരെയുള്ളവര്‍ പങ്കെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button