IndiaNews

ബിസിനസ്സ് വളര്‍ച്ചയ്ക്ക് വഴങ്ങിക്കൊടുക്കാന്‍ യുവതിയ്ക്ക് ഭര്‍ത്താവിന്റെ ഉപദേശം :ആപ്പ് എം.എല്‍.എയ്‌ക്കെതിരേ വീണ്ടും ലൈംഗികപീഡനാരോപണം

ന്യൂഡല്‍ഹി: ഒരു ബലാത്സംഗ കേസില്‍ ജാമ്യം നേടി പുറത്തുവന്ന എ.എ.പി എം.എല്‍.എ അമാനതുള്ള വീണ്ടും പീഡന വിവാദത്തില്‍. ആപ്പ് നേതാവ് പല തവണ പീഡിപ്പിച്ചെന്നും ഒരെണ്ണം ലിഫ്റ്റില്‍ വെച്ചാണെന്നും ആരോപിച്ച് രംഗത്തെത്തിയ യുവതി കഴിഞ്ഞ ദിവസം കോടതിക്ക് മുമ്പാകെ തെളിവു നല്‍കുകയും ചെയ്തു.
ഞായറാഴ്ച ഇവര്‍ കോടതിക്ക് മുമ്പാകെ മൊഴി നല്‍കി. എം.എല്‍.എയുമായുള്ള സംഭാഷണങ്ങളുടെ സിഡിയും പെന്‍ഡ്രൈവും ഇവര്‍ പോലീസിന് കൈമാറിയിട്ടുണ്ട്. ഒരു വര്‍ഷത്തിനിടെ അഞ്ചു തവണയോളം താന്‍ പീഡനത്തിന് ഇരയായിട്ടുണ്ടെന്നാണ് ഇവര്‍ പറഞ്ഞത്. അലിഗഡ് കാരനായ ഭര്‍ത്താവുമായി വിവാഹമോചനം ഫയല്‍ ചെയത് വേര്‍പിരിഞ്ഞ് ഷഹീന്‍ബാഗില്‍ വാടകയ്ക്കാണ് ഇവര്‍ താമസിക്കുന്നത്.
ഒരു ബോട്ടിക്ക് നടത്തുന്ന ഇവര്‍ക്ക് ഒരു മകളുണ്ട്. ഭര്‍ത്താവിന്റെ സാന്നിദ്ധ്യത്തില്‍ പോലും ഖാന്‍ പല തവണ തന്നെ സമീപിച്ചിട്ടുണ്ടെന്നും യുവതി പറഞ്ഞു. ഇക്കാര്യം ഭര്‍ത്താവിനോട് പറഞ്ഞപ്പോള്‍ ബിസിനസില്‍ സഹായിക്കുമെന്നും അയാള്‍ക്ക് വഴങ്ങിക്കൊടുക്കാനായിരുന്നു ഉപദേശം. ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ ഖാന്‍ ബൊട്ടിക്കില്‍ വരികയും മോശമായി സംസാരിക്കുകയും ചെയ്തു. പിന്നീട് തന്റെ രണ്ടു ജോലിക്കാരെ ഭീഷണിപ്പെടുത്തി ലീവ് എടുപ്പിക്കുകയും ചെയ്തു.

എം.എല്‍.എയുമായുള്ള സംഭാഷണം ഇവര്‍ പെന്‍ഡ്രൈവില്‍ കോപ്പി ചെയ്തിരുന്നു. കഴിഞ്ഞ നാലു മാസത്തിനിടയില്‍ പല തവണ ബൊട്ടിക്കില്‍ വെച്ച് ഇയാള്‍ തന്നെ അപമാനിച്ചിട്ടുണ്ടെന്നും ഇവര്‍ പോലീസിന് മൊഴി നല്‍കി. വെള്ളിയാഴ്ച രാത്രിയില്‍ എം.എല്‍.എ യുടെ ആളുകള്‍ ഭീഷണി മുഴക്കിയിരിക്കുകയാണെന്നും ഇവരില്‍ നിന്നും തനിക്ക് പോലീസ് സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്്.

shortlink

Related Articles

Post Your Comments

Related Articles


Back to top button