KeralaNewsIndia

കാവേരി പ്രശ്നം: ബെംഗളൂരുവില്‍ നിരോധനാജ്ഞ; മലയാളികള്‍ ആശങ്കയില്‍; കേന്ദ്രസേനയെ വിന്യസിച്ചു

 

ബെംഗളൂരു :കാവേരി നദീജല പ്രശ്നത്തെ തുടര്‍ന്ന് സംഘര്‍ഷം നിലനില്‍ക്കുന്ന ബംഗുളൂരുവില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കാവേരി നദീജലത്തര്‍ക്കത്തില്‍ കര്‍ണാടകയില്‍ വ്യാപക അക്രമം നടക്കുകയാണ് . ബെംഗളൂരുവില്‍ പ്രക്ഷോഭകര്‍ തമിഴ്നാട് റജിസ്ട്രേഷനുളള ലോറികള്‍ക്ക് തീവച്ചു. ബെംഗളൂരില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ പ്രശ്നത്തില്‍ കേന്ദ്രം ഇടപെട്ടു. ക്രമസമാധാനപാലനത്തിന് ബെംഗളൂരു അടക്കം സംഘര്‍ഷമേഖലകളില്‍ കേന്ദ്രസേനയെ വിന്യസിച്ചു.

 

അക്രമം നടത്തിയ 200 പേരെ കസ്റ്റഡിയിലെടുത്തതായി കര്‍ണാടക ആഭ്യന്തരമന്ത്രി അറിയിച്ചു.കര്‍ണാടകയില്‍നിന്നുള്ള ടൂറിസ്റ്റ് ബസ് തമിഴ്നാട്ടിലെ രാമേശ്വരത്ത് അക്രമിക്കപ്പെട്ടതോടെയാണ് ബെംഗളൂരുവില്‍ സംഘര്‍ഷങ്ങള്‍ തുടങ്ങിയത്. നിര്‍ത്തിയിട്ടിരുന്ന തമിഴ്നാട് റജിസ്ട്രേഷനിലുള്ള രണ്ടു ലോറികള്‍ കന്നട അനുകൂല സംഘടനകള്‍ കത്തിച്ചു.ഹൂബ്ളിയിലും ലോറികള്‍ക്കുനേരെ കല്ലേറുമുണ്ടായി. തമിഴ്നാട്ടുകാരുടെ കടകള്‍ക്കുനേരെ കല്ലെറിഞ്ഞു. ഇതോടെ ബെംഗളൂരു നഗരം കനത്ത പൊലീസ് വലയത്തിലായി.

 

സ്ഥിതി ശാന്തമായാല്‍ മാത്രം പോലീസ് സംരക്ഷണത്തോടെ സര്‍വീസ് നടത്താനാണ് നിലവിലെ ധാരണ. ഗതാഗത മന്ത്രിമാര്‍ തമ്മില്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനം.സംഘര്‍ഷത്തെ തുടര്‍ന്ന് ബംഗുളൂരുവിലെ മലയാളികള്‍ ആശങ്കയിലാണ്. ഓണഅവധിയ്ക്കായി നാട്ടിലേയ്ക്ക് പുറപ്പെടാന്‍ തയ്യാറായിരുന്ന പലരും തിരികെ താമസസ്ഥലങ്ങളിലേയ്ക്ക് മടങ്ങിപ്പോയി.
അതേസമയം, മലയാളികളുടെ സുരക്ഷ ഉറപ്പാക്കുമെന്ന് കര്‍ണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഉറപ്പ് നല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button