India

ഇന്‍ഡിഗോ ആന്‍ഡമാനിലേക്ക്

ചെന്നൈ● രാജ്യത്തെ ഏറ്റവും വലിയ ആഭ്യന്തര വിമാനക്കമ്പനിയായ ഇന്‍ഡിഗോ ആന്‍ഡമാന്‍ ദ്വീപുകളുടെ തലസ്ഥാനമായ പോര്‍ട്ട്‌ ബ്ലെയറിലേക്ക് സര്‍വീസ് ആരംഭിക്കുന്നു. സെപ്റ്റംബര്‍ 30 മുതല്‍ ചെന്നൈ നിന്നാണ് സര്‍വീസ് ആരംഭിക്കുന്നത്. ചെന്നൈയില്‍ നിന്നും ഡല്‍ഹി, ഹൈദരാബാദ് എന്നിവിടങ്ങളിലേക്കും ഇന്‍ഡിഗോ പുതിയ സര്‍വീസുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ചെന്നൈ-ഡല്‍ഹി സര്‍വീസ് സെപ്റ്റംബര്‍ 28 മുതലും ചെന്നൈ ഹൈദരാബാദ് സര്‍വീസ് സെപ്റ്റംബര്‍ 30 മുതലും ആരംഭിക്കും.

ചെന്നൈ-ഡല്‍ഹി റൂട്ടിലെ 11ാമത്തെ പ്രതിദിന ഇന്‍ഡിഗോ സര്‍വീസാണിത്. ചെന്നൈ ഹൈദരാബാദ് റൂട്ടിലെ എട്ടാമത്തെ സര്‍വീസും.

ചെന്നൈയില്‍ നിന്ന് ഡല്‍ഹിയിലേക്ക് ഒരു വശത്തേക്ക് 3,679 രൂപയിലും ചെന്നൈ-ഹൈദരാബാദ് റൂട്ടില്‍ 1,804 രൂപയിലും പോര്‍ട്ട്‌ബ്ലെയറിലേക്ക് 4,499 രൂപയിലുമാണ് ടിക്കറ്റ് നിരക്കുകള്‍ ആരംഭിക്കുന്നത്.

വിപണി വിഹിതത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യയിലെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇന്‍ഡിഗോ ദേശിയവും അന്തര്‍ദേശീയവുമായ 41 ലക്ഷ്യസ്ഥാനങ്ങളിലേക്ക് പ്രതിദിനം 846 സര്‍വീസുകള്‍ നടത്തുന്നുണ്ട്.

shortlink

Post Your Comments


Back to top button