വെസ്റ്റ് മിഡ്‌ലാന്‍ഡ്: പൊലീസ് സേനയിലെ മുസ്‌ലിം വനിതകള്‍ക്ക് യൂണിഫോമായി ബുര്‍ഖ ധരിക്കാന്‍ അനുമതി.മധ്യ-പടിഞ്ഞാറന്‍ ഇംഗ്ലണ്ടിലെ വെസ്റ്റ് മിഡ്‌ലാന്‍ഡ് പൊലീസാണ് പുതിയ തീരുമാനവുമായി രംഗത്തു വന്നത്.സേനയിലെ വൈവിധ്യം ശക്തിപ്പെടുത്താനാണ് പുതിയ തീരുമാനമെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ പറയുകയുണ്ടായി.കൂടാതെ കറുത്ത വര്‍ഗക്കാരെയും ന്യൂനപക്ഷങ്ങളില്‍പ്പെട്ടവരെയും കൂടുതലായി സേനയില്‍ ചേര്‍ക്കാനും തീരുമാനിച്ചതായി വെസ്റ്റ് മിഡ്‌ലാന്‍ഡ് പൊലീസ് ചീഫ് കോണ്‍സ്റ്റബിള്‍ ഡേവിഡ് തോംസണ്‍ പറഞ്ഞു.തങ്ങളുടെ നിയമങ്ങള്‍ക്കൊപ്പം സാംസ്‌കാരിക വൈവിധ്യങ്ങളേയും പരിഗണിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു . ശരീരം മുഴുവന്‍ മറയ്ക്കുന്ന വസ്ത്രമായ ബുര്‍ഖ നിലവില്‍ ഔദ്യോഗിക പദവിയിലുള്ളവര്‍ക്ക് ധരിക്കാന്‍ അനുവാദമില്ലാത്ത സാഹചര്യത്തിലാണ്ഈ പുതിയ തീരുമാനം.
Post Your Comments