തിരുവനന്തപുരം: രണ്ടു ദിവസം കൂടി സംസ്ഥാനത്തു ട്രെയിനുകളുടെ വേഗനിയന്ത്രണം ഉണ്ടാകുമെന്നു റെയില്‍വെ. ഓണത്തിനു മുമ്പ് അറ്റകുറ്റപ്പണികള്‍ തീര്‍ത്തു റെയില്‍ ഗതാഗതം സാധാരണ നിലയിലാക്കാനുള്ള ശ്രമത്തിലാണ് അധികൃതര്‍.
വേഗനിയന്ത്രണം ട്രെയിനുകളുടെ യാത്ര ഏറെ മണിക്കൂറുകള്‍ വൈകിപ്പിക്കും. നിലവില്‍ പല ട്രെയിനുകളും രണ്ടോ മൂന്നോ മണിക്കൂര്‍ വൈകിയാണു സര്‍വീസ് നടത്തുന്നത്. വേഗനിയന്ത്രണം കൂടുതല്‍ ട്രെയിനുകളെ ബാധിക്കും.
കഴിഞ്ഞ മാസം 27ന് അങ്കമാലി കറുകുറ്റിയില്‍ അപകടമുണ്ടായ ശേഷമാണ് അറ്റകുറ്റപ്പണികള്‍ ആരംഭിച്ചത്.
ഓണത്തിനു മുമ്പ് തീര്‍ത്ത് ഗതാഗതം സാധാരണ നിലയിലേക്ക് കൊണ്ടുവരാനാണ് റെയില്‍വേയുടെ ശ്രമം. എന്നാല്‍ തകരാറുകള്‍ പൂര്‍ണമായും പരിഹരിക്കാന്‍ കൂടുതല്‍ സമയം ആവശ്യമായി വന്നേക്കുമെന്നാണു സൂചന. എറണാകുളം – ഷൊര്‍ണൂര്‍, എറണാകുളം – കോട്ടയം – കായംകുളം റൂട്ടുകളില്‍ നടക്കുന്ന അറ്റകുറ്റപ്പണികളാണ് സംസ്ഥാനത്തെ റെയില്‍ ഗതാഗതത്തെ മന്ദഗതിയിലാക്കുന്നത്.
കറുകുറ്റിയില്‍ ട്രെയിന്‍ പാളംതെറ്റിയതിനെ തുടര്‍ന്നാണ് അറ്റകുറ്റപ്പണികള്‍ നടക്കുന്നത്. പാളത്തിലെ വിള്ളല്‍ മൂലമാണ് കറുകുറ്റിയില്‍ അപകടമുണ്ടായത്. ഇതേത്തുടര്‍ന്നു നടത്തിയ പരിശോധനയില്‍ സംസ്ഥാനത്തെ റെയില്‍പാതകളില്‍ വ്യാപക കേടുപാടുകള്‍ കണ്ടെത്തിയിരുന്നു.
Post Your Comments