ന്യൂഡല്‍ഹി : കേന്ദ്രമന്ത്രി സുഷമ സ്വരാജിന്റെ ഇടപെടല്‍ മൂലം ഡല്‍ഹിയിലെ സ്‌കൂളില്‍ പ്രവേശനം ലഭിക്കാതിരുന്ന പാകിസ്ഥാന്‍ സ്വദേശിയായ പെണ്‍കുട്ടിക്ക് തുടര്‍ പഠനത്തിന് വഴിയൊരുങ്ങി. മധു എന്ന ഹിന്ദു പെണ്‍കുട്ടിക്കാണ് ഡല്‍ഹി സ്‌കൂളില്‍ പഠനത്തിന് അവസരം ലഭിച്ചത്. പാകിസ്ഥാന്‍ സ്വദേശിയായതിനാലാണ് മധുവിന് ഡല്‍ഹിയിലെ സ്‌കൂളില്‍ പ്രവേശനം നിഷേധിക്കപ്പെട്ടത്. എന്നാല്‍, മാധ്യമങ്ങളിലൂടെ ഈ വിവരം അറിഞ്ഞ സുഷമാ സ്വരാജ് ഇടപെടുകയും പത്താം തീയതി തന്നെ വന്നു കാണാന്‍ പെണ്‍കുട്ടിയോടും കുടുംബത്തോടും നിര്‍ദ്ദേശിക്കുകയുമായിരുന്നു.
ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനോടും സുഷമാ സ്വരാജ് സംസാരിച്ചിരുന്നു. തിങ്കളാഴ്ച സ്‌കൂളില്‍ എത്താന്‍ നിര്‍ദ്ദേശം ലഭിച്ചതായി മധു പിന്നീട് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. മതത്തിന്റെ പേരിലുള്ള പീഡനങ്ങളെ തുടര്‍ന്ന് സഹോദരങ്ങള്‍ക്കും അമ്മാവനുമൊപ്പം രണ്ട് വര്‍ഷം മുന്‍പാണ് മധു പാക് പഞ്ചാബില്‍ നിന്ന് ഇന്ത്യയിലെത്തിയത്. ഇത് ആദ്യമായല്ല സുഷമാ സ്വരാജിന്റെ ഇടപെടലിനെ തുടര്‍ന്ന് പാക് ഹിന്ദു അഭയാര്‍ത്ഥിക്ക് സഹായം ലഭിക്കുന്നത്. മേയില്‍ മാഷല്‍ മഹേശ്വരി എന്ന അഭയാര്‍ത്ഥിക്ക് സുഷമയുടെ ഇടപെടലിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജില്‍ പ്രവേശനം ലഭിച്ചിരുന്നു.
Post Your Comments