പത്തനംതിട്ട : ചിറ്റാറിലുണ്ടായ ആകാശതൊട്ടില്‍ അപകടത്തില്‍ പെട്ട് സഹോദരിക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ കരാറുകാരി ഉള്‍പ്പെടെ ആറുപേര്‍ അറസ്റ്റിലായി. കരാറുകാരിയായ റംല, തൊഴിലാളികളായ മുഹമ്മദ് അബ്ദുള്ള, ഷാ, രമേശ്, പ്രഭു, ദിനേശന്‍ എന്നിവരാണ് അറസ്റ്റിലായത്. അപകടത്തെത്തുടര്‍ന്നു ജില്ലയില്‍ സുരക്ഷാ കരുതലില്ലാത്ത മുഴുവന്‍ റൈഡുകളുടെയും പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാന്‍ എഡിഎം ഉത്തരവിട്ടു. സംഭവത്തില്‍ കസ്റ്റഡിയിലുള്ള രണ്ട് ജീവനക്കാര്‍ക്ക് പുറമെ മേളയുടെ നടത്തിപ്പുകാരനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തിരുന്നു.
സംഭവത്തില്‍ പഞ്ചായത്തിനും പൊലീസിനും വീഴ്ച സംഭവിച്ചതായി എഡിഎമ്മിന്റെ പ്രാഥമിക റിപ്പോര്‍ട്ടുണ്ടായിരുന്നു. വസന്തോത്സവം ഓണപ്പൂരം എന്ന പേരില്‍ ആരംഭിച്ച കലാപരിപാടികള്‍ക്കുള്ള അനുമതിക്കായി ചങ്ങനാശേരി സ്വദേശി കെ.റഷീദ് ചിറ്റാര്‍ പഞ്ചായത്തില്‍ അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ റഷീദില്‍ നിന്നും 20000 രൂപ വിനോദ നികുതി ഈടാക്കിയെങ്കിലും രേഖാ മൂലമുള്ള അനുമതി പഞ്ചായത്ത് നല്‍കിയിരുന്നില്ല.
അനുമതിയില്ലാതെ ഒരാഴ്ച കാര്‍ണിവല്‍ നടന്നത് പഞ്ചായത്തിന്റെ വീഴ്ചയാണ്. നടപടിയെടുക്കാന്‍ പൊലീസിനും കഴിഞ്ഞില്ല. അപകടത്തിന്റെ അടിസ്ഥാനത്തില്‍ ജില്ലയില്‍ സുരക്ഷാ മാനദണ്ഡം പാലിക്കാത്ത വിനോദ റൈഡുകളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാന്‍ തഹസിദാര്‍ക്കും പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടര്‍ക്കും പൊലീസിനും എഡിഎം നിര്‍ദേശം നല്‍കിയിരുന്നു. അപകടത്തില്‍ പരുക്കേറ്റ് തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളജില്‍ ചികില്‍സയിലുള്ള അലന്റെ സഹോദരി പ്രിയങ്കയുടെ തുടര്‍ ചികില്‍സയ്ക്കായി തിരുവല്ല ആര്‍ഡിഒയെ എഡിഎം ചുമതലപ്പെടുത്തി. പ്രിയങ്കയുടെ ആരോഗ്യസ്ഥിതിയില്‍ കാര്യമായ മാറ്റമില്ല. ആന്തരികാവയവങ്ങള്‍ക്ക് കടുത്ത ക്ഷതം ബാധിച്ചിട്ടുണ്ട്.
Post Your Comments