KeralaNews

തുടര്‍ച്ചയായ അവധികള്‍: സംസ്ഥാനത്തെ എടിഎമ്മുകളില്‍ പണക്ഷാമം

കൊച്ചി: നീണ്ട അവധിയിലേക്ക് ബാങ്കുകള്‍ കടന്നതിന് പിറകേ സംസ്ഥാനത്തെ പല എടിഎമ്മുകളിലും പണം തീര്‍ന്നു. ഇന്ന് രാവിലെയോടെ ചെറുപട്ടണങ്ങളിലും ഗ്രാമപ്രദേശങ്ങളിലുമുള്ള എടിഎമ്മുകളിലുമാണ് പണം തീര്‍ന്നത്. ഇന്നലേയും ഇന്നുമായി ബക്രീദ്-ഓണം ആഘോഷങ്ങള്‍ക്കായി ആളുകള്‍ കൂട്ടത്തോടെ പണം പിന്‍വലിച്ചതാണ് എടിഎമ്മുകള്‍ കാലിയാവുന്നതിന് കാരണമായത്.

രണ്ടാം ശനിയാഴ്ചയായ ഇന്നലെ അടച്ചിട്ട ബാങ്കുകള്‍ ഇനി ബക്രീദും ഓണാവധികളും കഴിഞ്ഞ് വ്യാഴാഴ്ച മാത്രമേ തുറക്കൂവെന്നതിനാല്‍ പൊതുജനത്തിന് ഇത് കാര്യമായ പ്രയാസം സൃഷ്ട്ടിച്ചേക്കും. അടിയന്തരമായി എടിഎമ്മുകളില്‍ പണമെത്തിക്കണമെന്ന് പ്രശ്‌നത്തിന്റെ ഗുരുതരാവസ്ഥ തിരിച്ചറിഞ്ഞ സംസ്ഥാനസര്‍ക്കാര്‍ ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കി. സര്‍ക്കാര്‍ ഈ നിര്‍ദേശം സംസ്ഥാനതല ബാങ്കേഴ്‌സ് സമിതി വഴിയാണ്‌ നല്‍കിയിരിക്കുന്നത്.

പക്ഷെ സ്വകാര്യ ഏജൻസികൾക്കാണ് എടിഎമ്മുകളില്‍ പണം നിറയ്‌ക്കേണ്ട ചുമതലയെന്നും സ്വകാര്യ ബാങ്കുകള്‍ അവധിയായാലും എടിഎമ്മില്‍ പണം നിറയ്ക്കുവാന്‍ വേണ്ട നിര്‍ദേശം ബന്ധപ്പെട്ട ഏജന്‍സികള്‍ക്ക് നല്‍കിയിട്ടുണ്ടെന്നുമാണ് ബാങ്കുകള്‍ പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button