India

ആട്ടാ ന്യൂഡില്‍സ് പോയാലും രാംദേവ് തളരില്ല; ജീന്‍സുണ്ടല്ലോ!

ന്യൂഡല്‍ഹി: യോഗ ഗുരു ബാബാ രാംദേവിന്റെ പതഞ്ജലി ഗ്രൂപ്പ് ഇറക്കിയ ആട്ടാ ന്യൂഡില്‍സ് മാധ്യമങ്ങളില്‍ നിറഞ്ഞുനിന്ന ഉത്പന്നമായിരുന്നു. ഗുണമേന്മ വാഗ്ദാനം ചെയ്ത ആട്ടാ ന്യൂഡില്‍സിലും മായം കലര്‍ന്നുവെന്ന ആരോപണം വന്നതോടെ ബാബാ രാംദേവിന്റെ ഉത്പന്നത്തോടുള്ള പ്രിയവും പോയി കിട്ടി. എന്നാല്‍ ഇതുകൊണ്ടൊന്നും ബാബ തളര്‍ന്നില്ല.

ഇത്തവണ വസ്ത്രവ്യാപാര വിപണി കീഴടക്കാനാണ് ബാബാ രാംദേവിന്റെ വരവ്. പതാഞ്ജലി ഗ്രൂപ്പ് ഇറക്കുന്ന ജീന്‍സ് വിപണിയിലെത്തി. വസ്ത്രങ്ങളില്‍ പ്രധാനമായും ജീന്‍സും ഫോര്‍മല്‍ വസ്ത്രങ്ങളുമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പാശ്ചാത്യ വസ്ത്രങ്ങള്‍ വിപണിയിലെത്തിക്കാനാണ് ലക്ഷ്യമിടുന്നത്.

താനൊരു യോഗാചര്യനായി എന്നതുകൊണ്ട് പാശ്ചാത്യ വസ്ത്രങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ തെറ്റ് കാണേണ്ടതില്ലെന്നും, ആത്മീതയോടൊപ്പം ആധുനികതയും താന്‍ ഇഷ്ടപ്പെടുന്നവെന്നും ബാബാ രാംദേവ് പറഞ്ഞു. ബംഗ്ലാദേശിലും ആഫ്രിക്കന്‍ രാജ്യങ്ങളിലും യൂറോപ്യയന്‍ രാജ്യങ്ങളിലും വ്യാപാരം വ്യാപിപ്പിക്കാനാണ് ബാബാ രാംദേവിന്റെ ലക്ഷ്യം.

shortlink

Post Your Comments


Back to top button