NewsIndia

വാഹനങ്ങൾക്ക് ഇനി മുതൽ ക്യാമറയോ സെൻസറോ നിർബന്ധമാക്കും

ന്യൂഡൽഹി:വണ്ടികൾക്ക് ഇനി കണ്ണാടി മാത്രം പോര ,വണ്ടിക്കു കണ്ണാടിയുണ്ട്എന്നു പറഞ്ഞ് ഇനി രക്ഷപ്പെടാനും പറ്റില്ല.പിൻഭാഗക്കാഴ്ചയ്ക്കു സഹായിക്കുന്ന (റിയർ വ്യൂ) സെൻസറോ ക്യാമറയോ വാഹനങ്ങൾക്കു നിർബന്ധമാക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചിരിക്കുന്നു.അപകടമുണ്ടായാൽ ആഘാതം കുറയ്ക്കാനായി തനിയെ പ്രവർത്തിക്കുന്ന എയർബാഗും നിർബന്ധമാക്കും.ഇതേ സംബന്ധിച്ച് പിൻഭാഗം കാണാൻ സഹായിക്കുന്ന സെൻസറോ ക്യാമറയോ വാഹനത്തിൽ നിർബന്ധമാക്കിക്കൊണ്ടുള്ള വിജ്ഞാപനം ഉടൻ വരും.

വാഹനങ്ങൾക്കെല്ലാം വശങ്ങളിൽ കണ്ണാടിയുണ്ടെങ്കിലും അപകടമൊഴിവാക്കാനും പിന്നിൽ നിൽക്കുന്ന കൊച്ചുകുട്ടികളെയോ റോഡിലെ തടസ്സങ്ങളെയോ കാണാനും ഈ കണ്ണാടി പോരാ എന്നാണ് ഗതാഗത മന്ത്രാലയത്തിന്റെ നിലപാട്.രാജ്യാന്തര റോഡ് ഫെഡറേഷൻ അടുത്ത വർഷം നവംബറിൽ നടത്തുന്ന സമ്മേളനത്തിനു മുന്നോടിയായുള്ള യോഗത്തിൽ, ഗതാഗത മന്ത്രാലയം ജോയിന്റ് സെക്രട്ടറി അഭയ് ദംലെയാണു ഇക്കാര്യം വ്യക്തമാക്കിയത്.

കൂടാതെ അമിതവേഗം മൂലം അപകടങ്ങൾ വർധിച്ച സാഹചര്യത്തിൽ വാഹനത്തിൽ ശബ്ദ മുന്നറിയിപ്പു സജ്ജീകരിക്കുന്നതും നിർബന്ധമാക്കും.സീറ്റ് ബെൽറ്റ് ധരിക്കാനുള്ള നിർദേശം പോലെ വാഹനം തന്നെ മുന്നറിയിപ്പു നൽകുന്ന സംവിധാനമാണിത്. വേഗം മണിക്കൂറിൽ 80 കിലോമീറ്റർ കടന്നാൽ ചെറിയ ബീപ് ശബ്ദം മുഴങ്ങും. വേഗം 90 കിലോമീറ്ററിനു മുകളിലെത്തിയാൽ ബീപ് ശബ്ദം തുടർച്ചയായി മുഴങ്ങും. (ആന്റി ലോക്ക് ബ്രേക്കിങ് സിസ്റ്റം (എബിഎസ്) അല്ലെങ്കിൽ കംബൈൻഡ് ബ്രേക്കിങ് സിസ്റ്റം (സിബിഎസ്) എന്നാണ് ഇത് അറിയപ്പെടുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button