NewsInternational

പ്രകോപനപരമായ ഭൂകമ്പം ഉത്തരകൊറിയയില്‍!!!

സിയോള്‍: ഉത്തരകൊറിയയില്‍ ഭൂകമ്പം നടന്നതായി റിപ്പോര്‍ട്ടുകള്‍.ഉത്തരകൊറിയ നടത്തിയ ആണവ പരീക്ഷണത്തെത്തുടര്‍ന്നാണ് റിക്ടര്‍ സ്‌കെയിലില്‍ 5.3 രേഖപ്പെടുത്തിയ കൃത്രിമ ഭൂകമ്പം ഉണ്ടായത് എന്നാണ് റിപ്പോർട്ടുകൾ.രാജ്യത്ത് ഉത്തര കൊറിയ ആണവ ബോംബ് പരീക്ഷണം നടത്തിയതാണെന്ന് ദക്ഷിണ കൊറിയയും ആരോപിച്ചിട്ടുണ്ട്.ഉത്തര കൊറിയ പതിവായി അണുപരീക്ഷണം നടത്താറുള്ള പ്യങ്‌ഗ്യെയ്ക്ക് സമീപമാണ് ഭൂചലനം അനുഭവപ്പെട്ടത്.അഞ്ചാമത്തെ ആണവ പരീക്ഷണമാണ് ഉത്തര കൊറിയ നടത്തിയതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.ഭൂകമ്പത്തിന് സമാനമായുള്ള പ്രകമ്പനം ഉത്തര കൊറിയന്‍ മേഖലയില്‍ അനുഭവപ്പെട്ടതായി അമേരിക്കന്‍ ഭൂമിശാസ്ത്ര സര്‍വേയും സ്ഥിരീകരിച്ചിട്ടുണ്ട്.

10 കിലോ ടണ്‍ വരുന്ന വസ്തുവാണ് പരീക്ഷച്ചെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ജനുവരിയിൽ നടത്തിയ പരീക്ഷണത്തിന്റെ ഇരട്ടി ശക്തിയുള്ളതാണ് ഇന്ന് പരീക്ഷിച്ചതെന്നാണ് വിലയിരുത്തൽ.ഇതോടെ ഉത്തരകൊറിയയ്ക്ക് മേല്‍ ആണവ, ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണങ്ങളെ തുടര്‍ന്നുണ്ടായിരുന്ന ഉപരോധം കൂടുതല്‍ ശക്തമായേക്കും

 

shortlink

Related Articles

Post Your Comments

Related Articles


Back to top button