കുന്നംകുളം● സ്വന്തം പിതാവിന്റെ മൂക്കിടിച്ചു തകര്‍ത്ത ശേഷം ഗള്‍ഫിലേക്ക് മുങ്ങിയ മകന് ആറു വര്‍ഷത്തിന് ശേഷം പിടിയിലായി. ചൂണ്ടല്‍ വെട്ടുകാട് ചൂണ്ടല്പുരക്കല് ശ്രീജേഷ് (30) നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഭാര്യയുടെ വീട്ടില്‍ രഹസ്യമായെത്തിയതിനിടെയാണ് ഇയാള്‍ പിടിയിലായത്.
കുടുംബവഴക്കിനെത്തുടര്‍ന്നു ശ്രീജേഷും ഭാര്യയും വീട്ടില്‍നിന്നു മാറിത്താമസിക്കുകയായിരുന്നു. 2010 ലാണ് കേസിനാസ്പദമായ സംഭവം. തിരുവോണത്തലേന്നാണു മകന് അച്ഛനെ മര്‍ദിക്കുകയായിരുന്നു. കേസില്‍ ജാമ്യമെടുത്ത ഇയാള്‍ വിദേശത്തേക്ക് കടക്കുകയായിരുന്നു. തുടര്‍ന്ന് കേസില്‍ തുടര്‍ച്ചയായി ഹാജരാകാതിരുന്നതിനെത്തുടര്‍ന്ന് കോടതി ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുകയയിന്നു.
ഇതിനിടെയാണ് പാലായിലുള്ള ഭാര്യയുടെ വീട്ടില്‍ രഹസ്യമായി വന്നുപോകുന്നുണ്ടെന്ന വിവരം ലഭിച്ചത്. തുടര്‍ന്ന് കുന്നംകുളം എസ്ഐ: ടിപി ഫര്‍ഷാദിന്റെ നേതൃത്വത്തിലുള്ള സംഘം ഇയാളെ പിടികൂടുകയായിരുന്നു. പോലീസ് ഇയാളെ കോടതിയില്‍ ഹാജരാക്കി.
Post Your Comments