Kerala

കേരളത്തെ മഹാബലിയില്‍നിന്ന് മോചിപ്പിച്ച വലിയ മനുഷ്യനാണ് വാമനനെന്ന് ശശികല ടീച്ചര്‍

 

തിരുവനന്തപുരം: മഹാബലിയെ പാതാളത്തിലേക്ക് ചവിട്ടിതാഴ്ത്തിയ വാമനനെ സ്വാതന്ത്ര്യസമരസേനാനിയായി ചിത്രീകരിച്ച് വിശ്വഹിന്ദുനേതാവ് ശശികല ടീച്ചറെത്തി. മഹാബലിയില്‍നിന്ന് കേരളത്തെ മോചിപ്പിച്ച സ്വാതന്ത്ര്യസമരസേനാനിയാണ് വാമനനെന്ന് ശശികല പറയുന്നു.

സത്യസന്ധനും നീതിമാനും ദര്‍മിഷ്ടനുമായ മഹാബലിയെ വാമനന്‍ പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തിയിട്ടില്ല. തന്റെ ഐശ്വര്യത്തില്‍ അല്‍പം അഹങ്കരിച്ചുപോയ മഹാബലിയുടെ അഹങ്കാരത്തെ നീക്കി അനുഗ്രഹിക്കുകയാണ് വാമനന്‍ ചെയ്തതെന്നാണ് ആര്‍എസ്എസ് പറയുന്നത്. മഹാബലി കേരളം ഭരിച്ചിട്ടില്ലെന്നും അദ്ദേഹം ഉത്തരേന്ത്യയിലായിരുന്നുവെന്നും സംഘപരിവാര്‍ മുഖപത്രം വ്യക്തമാക്കുന്നു.

ഓണത്തപ്പനായിട്ട് വാമന മൂര്‍ത്തിയെയാണ് ഇവര്‍ പൂജിക്കുന്നത്. മണ്ണുകൊണ്ടും ചാണകം കൊണ്ടും മറ്റും തൃക്കാക്കര അപ്പനെയുണ്ടാക്കി പൂക്കളമിട്ട് അടനിവേദ്യം സമര്‍പ്പിക്കുന്നത് തൃക്കാക്കരയിലെ വാമനമൂര്‍ത്തിക്കാണ്, മഹാബലിക്കല്ലെന്നും സംഘപരിവാര്‍ മുഖപത്രം വ്യക്തമാക്കുന്നു. മഹാബലിയുടെ കാലത്ത് കേരളം ഉണ്ടായിട്ടേയില്ല.

നമ്മുക്കിടയിലെ ചിലര്‍ മനപ്പൂര്‍വം പടച്ചുവിട്ട ഇല്ലാത്ത കഥയാണ് പാതാളകഥയെന്നും ആര്‍എസ്എസ് പറയുന്നു. വിളവെടുപ്പ് ഉത്സവവും പുതുവത്സര പിറവിയും ഒരുമിച്ച് ആഘോഷിക്കാം എന്ന കാഴ്ച്ചപ്പാടായിരിക്കണം ഓരോ മലയാളിയുടെയും മനസില്‍ ഓണം എന്നും ആര്‍എസ്എസ് പറയുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button