NewsIndia

പൂവാലശല്യം തീര്‍ക്കാന്‍ എം.എല്‍.എ. സ്വീകരിച്ച മാര്‍ഗ്ഗം വിവാദമാകുന്നു!

മുംബൈ: മഹാരാഷ്ട്രയിൽ പെൺകുട്ടിയെ ശല്യം ചെയ്ത യുവാവിനെ എംഎൽഎയുടെ നിർദ്ദേശപ്രകാരം മർദ്ദിച്ചത് വിവാദമാകുന്നു. നിയമം കയ്യിലെടുത്ത എംഎൽഎക്കെതിരെ ബിജെപിയും കോൺഗ്രസും രംഗത്തെത്തിയിട്ടുണ്ട്. യുവാവ് ശല്യം ചെയ്ത പ്രായപൂർത്തിയാകാത്ത പെൺകുട്ടിയും നാട്ടുകാരിൽ ചിലരും എന്‍സിപി എംഎൽഎ ജിതേന്ദ്ര ഔദിന്റെ ഓഫീസിൽ വെച്ചാണ് യുവാവിനെ മർദ്ദിച്ചത്.

രണ്ടുമാസമായി തന്നെ ഒരു യുവാവ് ശല്യം ചെയ്യുന്നു എന്ന പരാതിയുമായി പെൺകുട്ടിയും ബന്ധുക്കളും എംഎൽഎ ജിതേന്ദ്ര ഔദിന്റെ മുന്നിലെത്തിയപ്പോൾ യുവാവിനെ വിളിച്ചു വരുത്തിയ ശേഷം പെൺകുട്ടിയോട് യുവാവിനെ അടിക്കാൻ നിർദ്ദേശം നൽകുകയായിരുന്നു. പൊലീസിന് കൈമാറിയ പ്രതിയെ കോടതി നാലു ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.

നിയമം കയ്യിലെടുത്ത എം.എൽ.എയ്ക്കെതിരെ നിരവധിപേർ രംഗത്തെത്തിയെങ്കിലും പെൺകുട്ടി ആത്മഹത്യാശ്രമം വരെ നടത്തിയെന്നും പെൺകുട്ടിയുടെ ദേഷ്യവും വേദനയും തീർക്കാൻ ഇത് മാത്രമായിരുന്നു വഴിയെന്നുമാണ് എംഎൽഎയുടെ ന്യായം.

shortlink

Post Your Comments


Back to top button