KeralaNews

കേരളവുമായി വിവിധരംഗങ്ങളില്‍ സഹകരിക്കാന്‍ ടാസ്മേനിയ

തിരുവനന്തപുരം:കേരളവുമായി സഹകരണത്തിന് തയ്യാറായി ടാസ്മേനിയ. കേരളവുമായി നൈപുണ്യവികസനം, ഉന്നതവിദ്യാഭ്യാസം, പാരമ്പര്യേതര ഊർജം, ടൂറിസം തുടങ്ങിയ മേഖലകളിൽ സഹകരണത്തിനാണ് ഓസ്ട്രേലിയൻ സംസ്ഥാനമായ ടാസ്മേനിയ തയ്യാറായിരിക്കുന്നത്.സംയുക്തപദ്ധതികളുടെ രൂപരേഖ തയാറാക്കുന്നതിന്റെ ഭാഗമായി ടാസ്മേനിയ വികസന, ഊർജ, പരിസ്ഥിതിമന്ത്രി മാത്യു ഗ്രൂം മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തുകയുണ്ടായി.സാക്ഷരതയിലും ആരോഗ്യം ഉൾപ്പെടെയുള്ള മേഖലകളിലും ഇന്ത്യയിൽ ഒന്നാംനിര സംസ്ഥാനമായ കേരളവുമായി സഹകരിക്കുന്നതിൽ ടാസ്മേനിയൻ സർക്കാരിനു താൽപര്യമുണ്ടെന്ന് ഗ്രൂം അഭിപ്രായപ്പെട്ടു.

നൈപുണ്യവികസനത്തിലും ഉന്നതവിദ്യാഭ്യാസത്തിലും കേരളത്തിലെ സർവകലാശാലകളുമായി സഹകരിക്കും. പരിസ്ഥിതി, വനം, ഊർജം, കടൽസമ്പത്ത് എന്നിവയുടെ സംരക്ഷണത്തിലുൾപ്പെടെ ആധുനിക സാങ്കേതികവിദ്യകൾ ടാസ്മേനിയവികസിപ്പിച്ചിട്ടുണ്ട് .ഈ സാങ്കേതികവിദ്യകളെല്ലാം കേരളവുമായി പങ്കുവയ്ക്കാൻ തയാറാണെന്നും മാത്യു ഗ്രൂം പറഞ്ഞു.ഇന്ത്യയിൽ നിന്നുള്ള 750 വിദ്യാർഥികൾ ഇപ്പോൾ ടാസ്മേനിയയിൽ ഉണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button