KeralaNews

കെ. ബാബുവിന്‍റെ പതനം ഉറപ്പാക്കാന്‍ വിജിലന്‍സ് അന്വേഷണം പുതിയ ദിശയിലേക്ക്

കൊച്ചി: മുന്‍മന്ത്രി കെ.ബാബുവിനെതിരായ വിജിലന്‍സ് അന്വേഷണം പുതിയ വഴിത്തിരിവിലേക്ക്.ബാബുവിന്‍റെ വിദേശ യാത്രകളും വിജിലന്‍സ് പരിശോധിക്കാൻ തീരുമാനിച്ചു. മന്ത്രിയായിരുന്ന സമയത്തും മറ്റും ബാബു നടത്തിയ വിദേശ യാത്രകളാണ് വിജിലൻസ് അന്വേഷിക്കുന്നത്.കുവൈത്തിലേക്കും സിംഗപ്പൂരിലേക്കും നടത്തിയ യാത്രകള്‍ക്ക് സര്‍ക്കാര്‍ അനുമതിയുണ്ടോയെന്നാണു വിജിലൻസ് പരിശോധിക്കുക.

യാത്രയുടെ ഉദ്ദേശ്യം, ബാബു ആരെയൊക്കെ കണ്ടിട്ടുണ്ട് എന്നിവ പരിശോധിക്കും. ബാബുവിന്‍റെ പാസ്പോര്‍ട്ട് നേരത്തെ വിജിലന്‍സ് കോടതിക്കു കൈമാറിയിരുന്നു. ഇതു തിരികെ വാങ്ങി വിശദമായ അന്വേഷണം നടത്തുമെന്നും അധികൃതർ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button