NewsGulf

തകര്‍ന്ന ബിസിനസുകളെ കരകയറ്റാന്‍ പുതിയ പദ്ധതിയുമായി യു.എ.ഇ.

അബുദാബി: തകര്‍ന്ന ബിസിനസുകള്‍ പുനഃരാരംഭിക്കാന്‍ ലോണ്‍ നല്‍കാൻ പുതിയ പദ്ധതിയുമായി യുഎഇ. യുഎഇ ധനകാര്യ മന്ത്രാലയം സമര്‍പ്പിച്ച നിര്‍ദ്ധനത്വ നിയമത്തിന് യുഎഇ ക്യാബിനറ്റിന്റെ അംഗീകാരം ലഭിച്ചു. യുഎഇ പ്രസിഡന്റ് ഷേക്ക് മുഹമ്മദ് ഖലീഫ ബിന്‍ സയീദ് അല്‍ നഹ്യാന്‍, വൈസ് പ്രസിഡന്റും ദുബായ് ഭരണാധികാരിയുമായ ഷേക്ക് മുഹമ്മദ് ഹബിന്‍ റാഷിദ് അല്‍ മക്തൂം എന്നിവരുടെ മേല്‍നോട്ടത്തിലാണ് ബില്ല് തയ്യാറാക്കിയിരിക്കുന്നത്.

കൊമേഴ്‌സ്യല്‍ കമ്പനി നിയമ പ്രകാരം സ്ഥാപിച്ചിട്ടുള്ള പൂര്‍ണ്ണമായോ ഭാഗികമായോ ഉടമസ്ഥതയിലുള്ളതുമായ കമ്പനികള്‍ക്കും പുതിയ നിയമത്തിന്റെ ആനുകൂല്യങ്ങള്‍ ലഭിക്കും. ബിസിനസ് തകര്‍ന്ന് കടക്കെണിയിലാവര്‍ക്ക് കടം തിരിച്ചടയ്ക്കുന്നതുവരെ ക്രിമിനല്‍ കേസില്‍ നിന്ന് സുരക്ഷ നല്‍കുന്നതാണ് ഈ നിയമം. എന്നാൽ നിയമത്തെ അവഗണിക്കുന്നവർക്ക് അഞ്ച് വര്‍ഷം വരെ തടവ് ശിക്ഷയും ഒരു മില്യണ്‍ ദിര്‍ഹം പിഴയും നല്‍കേണ്ടിവരും.

shortlink

Related Articles

Post Your Comments

Related Articles


Back to top button