Kerala

ടോള്‍ പരിവ് അവസാനിപ്പിച്ചു

തിരുവനന്തപുരം● തിരുവനന്തപുരം – കഴക്കൂട്ടം ബൈപാസിലുള്ള ആക്കുളം, എറണാകുളം ജില്ലയിലെ വരാപ്പുഴ, കുണ്ടന്നൂര്‍ എന്നീ പാലങ്ങളുടെ ടോള്‍ അവസാനിപ്പിക്കാന്‍ ഉത്തരവായതായി പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്‍ അറിയിച്ചു.

ആക്കുളം പാലത്തിന്‍റെ ടോള്‍ ഇന്ന് 08-09-2016 രാത്രി 12 മണി മുതല്‍ പിന്‍വലിക്കുന്നതാണ്. മറ്റ് പാലങ്ങളുടെ ടോള്‍ പിരിവ് പിന്‍വലിച്ചു കഴിഞ്ഞതായും അദ്ദേഹം അറിയിച്ചു.

ബഹു: മുഖ്യമന്ത്രി ശ്രീ.പിണറായി വിജയന്‍റെ നേതൃത്വത്തിലുള്ള നമ്മുടെ എല്‍.ഡി.എഫ് ഗവണ്‍മെന്‍റ് അധികാരത്തില്‍ വന്നപ്പോള്‍ തന്നെ നിലവിലുള്ള ടോള്‍ പിരിവ് പിന്‍വലിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചിരുന്നു.
പി.ഡബ്യു.ഡി യുടെ ആവശ്യം അംഗീകരിച്ചതിന് കേന്ദ്ര ഗവണ്‍മെന്റിനും, കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിനും നന്ദി അറിയിക്കുന്നതായും സുധാകരന്‍ വ്യക്തമാക്കി.

കേരളത്തില്‍ പാലങ്ങളെ കൂടി ഉള്‍പ്പെടുത്തിക്കൊണ്ടു ഗതാഗതമേഖലയിൽ പരമാവധി ടോള്‍ഫ്രീ സംവിധാനം കൊണ്ട് വരണമെന്നാണ് ഇടതു സര്‍ക്കാരിന്‍റെ അഭിപ്രായം. ഇത്തരം ഒരു നടപടി, ജനഹിതം മാനിച്ചും, സുതാര്യമായിട്ടും ആയിരിക്കണം എന്നതാണ് സര്‍ക്കാരിന്റെ കാഴ്ചപ്പാടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു..

shortlink

Related Articles

Post Your Comments

Related Articles


Back to top button