India

വീട്ടുവേലക്കാരിയെ ആംആദ്മി പാര്‍ട്ടി നേതാവ് പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

ചണ്ഡീഗഢ്● അടുത്ത തെരഞ്ഞെടുപ്പിനുവേണ്ടി കാത്തിരിക്കുന്ന ആംആദ്മിയെ പ്രതിസന്ധിയിലാക്കി പുതിയ ആരോപണവുമായി പാര്‍ട്ടി പ്രവര്‍ത്തകര്‍ രംഗത്ത്. പാര്‍ട്ടി നേതാക്കള്‍ക്കെതിരെ വീണ്ടും ആരോപണം ഉയരുന്നത് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് തലവേദ സൃഷ്ടിക്കുന്നതാണ്. ആംആദ്മി പാര്‍ട്ടി നേതാവ് വീട്ടുവേലക്കാരിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങളാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ തന്നെ പുറത്തുവിട്ടത്.

പഞ്ചാബ് ഘടകത്തിലെ എഎപി നിരീക്ഷകന്റെ വീഡിയോയാണ് പ്രചരിക്കുന്നത്. വീട്ടുവേലക്കാരിയോട് മോശമായരീതിയില്‍ സംസാരിക്കുന്നതിന്റെ ഓഡിയോ ക്ലിപ്പും പുറത്തുവിട്ടിട്ടുണ്ട്. പാര്‍ട്ടിയുടെ യുവജന വിഭാഗം നേതാവായ രവീന്ദര്‍ ധില്ലണ്‍ ആണ് വീഡിയോ പുറത്തുവിട്ടത്.

എന്നാല്‍, പണം ഇറക്കി കേസ് ഒത്തുതീര്‍പ്പാക്കാനാണ് നേതാക്കള്‍ നോക്കിയതെന്നും ഇയാള്‍ പറയുന്നു. പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കള്‍ക്കെല്ലാം ഇതറിയാമായിരുന്നു. അതേസമയം, തങ്ങള്‍ക്ക് ഈ വിവരം അറിയില്ലെന്നാണ് പഞ്ചാബ് വിഭാഗം പ്രതികരിച്ചത്. അങ്ങനെയൊരു സംഭവം ഉണ്ടായിട്ടുണ്ടെങ്കില്‍ യുവതി പരാതിയുമായി നേരിട്ട് വരട്ടെയെന്നും ഇവര്‍ പറയുന്നു.

shortlink

Post Your Comments


Back to top button