NewsTechnology

മൊബൈല്‍ മേഖലയിലെ സ്വദേശിവത്കരണം: നടപടികള്‍ കര്‍ശനമാക്കി സൗദി തൊഴില്‍ മന്ത്രാലയം

സൗദി: വിദേശികള്‍ താമസ കേന്ദ്രങ്ങളിലോ ഒളിസങ്കേതങ്ങളിലോ രഹസ്യമായി മൊബൈല്‍ ഫോണ്‍ റിപ്പയറിംഗ് നടത്തിയാല്‍ കര്‍ശനമായി നേരിടുമെന്ന് സൗദി തൊഴില്‍ മന്ത്രാലയം.സര്‍ക്കാരിന്റെ സ്വദേശിവത്ക്കരണ നയത്തെ അവഹേളിക്കുന്ന വിദേശികളുടെ നടപടിക്കെതിരെ ശിക്ഷാ നടപടി സ്വീകരിക്കുമെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്.ജുവലറി

ജുവലറി, ടാക്‌സി കാറുകള്‍ എന്നീ മേഖലകളില്‍ സമ്പൂര്‍ണ സ്വദേശിവത്ക്കരണം പത്ത് വര്‍ഷം മുമ്പ് പ്രഖ്യാപിച്ചെങ്കിലും വിജയിച്ചിരുന്നില്ല.ഇതിലെ പോരായ്മകള്‍ പഠിച്ചാണ് മൊബൈല്‍ വിപണിയില്‍ സമ്പൂര്‍ണ സ്വദേശിവത്ക്കരണത്തിന് പദ്ധതി തയ്യാറാക്കിയത്.
രണ്ട് ഘട്ടങ്ങളായി പ്രഖ്യാപിച്ച സ്വദേശിവത്ക്കരണം വിജയകരമാണെന്ന് തൊഴില്‍ മന്ത്രാലയം അറിയിച്ചു. ഒന്നാം ഘട്ടത്തില്‍ നജ്‌റാനില്‍ 96 ശതമാനവും കിഴക്കന്‍ പ്രവിശ്യയില്‍ 93ഉും ഹായിലില്‍ 91 ശതമാനവും സ്വദേശിവത്ക്കരണം പൂര്‍ത്തിയാക്കിയിരുന്നു.

അല്ഖ സീം, റിയാദ് എന്നിവിടങ്ങളില്‍ 89 ശതമാനവും ജിസാനില്‍ 87ഉം മദീനയില്‍ 84ഉം അല്ബാദഹ, അല്ജൗഫ് എന്നിവിടങ്ങളില്‍ 83 ശതമാനവും മക്കയില്‍ 76ഉും അസീര്‍ പ്രവിശ്യയില്‍ 70 ശതമാനവും സ്വദേശിവത്ക്കരണം ആദ്യ ഘട്ടത്തില്‍ പൂര്‍ത്തിയായെന്നും തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി.
അതിനിടെ അഫ്‌ലാജില്‍ താമസസ്ഥലത്ത് മൊബൈല്‍ ഫോണ്‍ റിപ്പയറിംഗ് നടത്തിയ വിദേശിയെ സുരക്ഷാ വകുപ്പിന്റെ സഹായത്തോടെ കസ്റ്റഡിയിലെടുത്തതായി തൊഴില്‍, സാമൂഹിക വികസനകാര്യ മന്ത്രാലയം അറിയിച്ചു .ഇതേതുടർന്ന് രഹസ്യ മൊബൈല്‍ റിപ്പയറിംഗ് കേന്ദ്രം നിരീക്ഷിക്കുമെന്നും നടപടിയെടുക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button