കാസര്‍കോഡ്: അന്യമതസ്ഥരോട് വിദ്വേഷം പുലര്‍ത്താന്‍ ആഹ്വാനം ചെയ്യുന്ന തരത്തില്‍ പ്രസംഗം നടത്തിയ സലഫി പ്രഭാഷകന്‍ ഷംസുദ്ധീന്‍ പാലത്തിനെ പരാതി. അഭിഭാഷകനായ സി ഷുക്കൂറാണ് കാസര്‍കോഡ് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയിരിക്കുന്നത്. സാധാരണക്കാരായ ഇസ്ലാം മത വിശ്വാസികളെ തെറ്റിദ്ധരിപ്പിച്ച് അവരില്‍ മറ്റ് മതങ്ങളിൽ വിശ്വസിക്കുന്നവരോടുള്ള വെറുപ്പും വിദ്വേഷവും വളർത്തി സമാധാന അന്തരീക്ഷം നശിപ്പിക്കാൻ ശ്രമിക്കുകയാണെന്നും പരാതിയിൽ പറയുന്നു.
ഐഎസ് പ്രതിനിധാനം ചെയ്യുന്ന ആശയങ്ങളെ മത വിശ്വാസത്തിന്റെ മറവില്‍ ജനങ്ങളിലേക്ക് പകരുന്നതായും സോഷ്യൽ മീഡിയ വഴി ഇയാൾ പ്രചരിപ്പിക്കുന്ന കാര്യങ്ങൾ ഇത്ര മത വിശ്വാസികൾക്ക് മുസ്ലിം സമുദായത്തെ മുഴുവൻ തന്നെ സംശയത്തിന്റെ മുൾമുനയിൽ നിർത്താനുള്ള വസരം ഉണ്ടാക്കുന്നു എന്നും സി ഷുക്കൂർ ആവശ്യപ്പെടുന്നു. മുസ്ലീം അല്ലാത്തവരെ നോക്കി ചിരിക്കുന്നത് പോലും സൂക്ഷിച്ചു മതി എന്ന തരത്തിലുള്ള വിവാദപ്രസ്താവനകളിലൂടെ പോലീസിന്റെയും സുരക്ഷാഉദ്യോഗസ്ഥരുടെയും നോട്ടപ്പുള്ളി ആയിരിക്കുകയാണ് ഇയാൾ . പ്രസംഗത്തിന്റെ വീഡിയോ ഇതിനകം പൊലീസ് പരിശോധിച്ചിട്ടുണ്ട്.
Post Your Comments