കോഴിക്കോട് ● ഓണവും ക്രിസ്തുമസും ഇസ്ലാമിന് ഹറാമാണെന്ന് കേരളത്തിലെ സലഫി പണ്ഡിതന്‍ ഷംസുദ്ദീന്‍ പാലത്ത് എന്ന ഷംസുദ്ദീന്‍ ഫരീദ്. അടുത്തിടെയാണ് ഇദ്ദേഹം ഷംസുദ്ദീന്‍ പാലത്ത് എന്ന പേര് മാറ്റി കൂടുതല്‍ ഇസ്ലാമികമായ തന്റെ പിതാവിന്റെ പേര് ചേര്‍ത്ത് ഷംസുദ്ദീന്‍ ഫരീദ് ആയതെന്ന് ‘ടൈംസ് ഓഫ് ഇന്ത്യ’ റിപ്പോര്‍ട്ട് ചെയ്യുന്നു.
കേരളത്തിലെ മുസ്ലിങ്ങള്‍ക്കിടയില്‍ വര്‍ഗീയത പടര്‍ത്തുന്നതില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന സലഫി പ്രസ്ഥാനത്തിന്റെ അനൌദ്യോഗിക വക്താവാണ് ഷംസുദ്ദീന്‍. ഫോട്ടോയെടുക്കാന്‍ വിസമ്മതിച്ച, സിനിമ കാണുന്നതും താടിവടിക്കുന്നതും ഹറാമാണെന്ന് വിശ്വസിക്കുന്ന ഷംസുദ്ദീന്‍ മുസ്ലിങ്ങളോട് അമുസ്ലിങ്ങളുടെ ഉത്സവങ്ങളിലും ആഘോഷങ്ങളിലും പങ്കെടുക്കരുതെന്നും ആവശ്യപ്പെടുന്നു.
മലപ്പുറത്തെ സ്കൂള്‍ അധ്യാപകനായിരുന്ന ഷംസുദ്ദീനാണ് കേരളത്തിലെ സലഫി മുന്നേറ്റത്തില്‍ പ്രധാനപങ്കുവഹിക്കുന്നത് എന്നാണ് കരുതുന്നത്.
ബഹുദേവത വിശ്വാസത്തിന്റെ ഘടകങ്ങള്‍ ഉള്ളതിനാല്‍ ഓണം, ക്രിസ്തുമസ് പോലെയുള്ള ആഘോഷങ്ങളില്‍ മുസ്ലിങ്ങള്‍ പങ്കെടുക്കാന്‍ പാടില്ല. ഓണം വിളവെടുപ്പിന്റെ ഉത്സവമാണെന്ന് പറയുന്നുണ്ടെങ്കിലും കാതല്‍ ഹിന്ദു ഐതീഹ്യമാണ്. അതുപോലെ അള്ളാവുഹിന് യേശുവിനെപ്പോലെ ഒരു മകന്‍ ഉണ്ടായിരുന്നു എന്നാണ് ഇസ്ലാമിലുള്ള വിശ്വാസം-ഷംസുദ്ദീന്‍ പറഞ്ഞു.
മലബാറില്‍ നിന്ന് യുവാക്കളെ കാണാതായതിന് പിന്നില്‍ തന്റെ സംഘടനയാണെന്ന വാദം തള്ളിയ ഷംസുദ്ദീന്‍, അവര്‍ തന്നെപ്പോലെയുള്ളവരുടെ ശിക്ഷണത്തില്‍ സ്വാധീനിക്കപ്പെട്ടിരിക്കമെന്നും കൂട്ടിച്ചേര്‍ത്തു.
Post Your Comments