KeralaNews

ക്ഷേത്രങ്ങളിലെ ആര്‍.എസ്.എസ് പരിശീലനം നിരോധിക്കും: ഉത്തരവ് ഉടന്‍

തിരുവനന്തപുരം ● ക്ഷേത്രങ്ങളിലെ ആര്‍.എസ്.എസ് പരിശീലനം നിരോധിച്ചുള്ള സര്‍ക്കാര്‍ ഉത്തരവ് ഉടന്‍ പുറത്തിറങ്ങുമെന്ന് സൂചന. തിരു-കൊച്ചി-മലബാര്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ ആയുധ-കായിക പരിശീലനം പാടില്ലെന്നും ആരാധനാലയങ്ങള്‍ രാഷ്ട്രീയമായി ഉപയോഗിക്കാന്‍ പാടില്ലെന്നും ചൂണ്ടിക്കാട്ടിയാകും ദേവസ്വം വകുപ്പ് ഉത്തരവ് പുറത്തിറക്കുക. ഇതുസംബന്ധിച്ച ദേവസ്വം വകുപ്പിന്റെ നിര്‍ദേശം നിയമവകുപ്പ് അംഗീകരിച്ചു. മതസ്ഥാപനങ്ങളില്‍ ആയുധ പരിശീലനം പാടില്ലെന്ന് നിയമസെക്രട്ടറി ദേവസ്വം ബോര്‍ഡിന് നിയമോപദേശം നല്‍കി. ഒരു സംഘടനയുടേയും പേര് എടുത്ത് പറയാതെയാകും ഉത്തരവ് പുറത്തിറങ്ങുക.

അതേസമയം, ആര്‍.എസ്.എസ് ഒരു ക്ഷേത്രത്തിലും ആയുധ പരിശീലനം നല്‍കുന്നില്ലെന്ന് ആര്‍.എസ്.എസ് ബി.ജെ.പി നേതാക്കള്‍ അറിയിച്ചു.

shortlink

Post Your Comments


Back to top button