Kerala

തമിഴ്നാട്ടിലും ഓണത്തിന് അവധി

ചെന്നൈ● തമിഴ്നാട്ടിലും ഓണത്തിന് അവധി പ്രഖ്യാപിച്ചു. ചെന്നൈ ഉള്‍പ്പടെ അഞ്ച് ജില്ലകളിലാണ്‌ തിരുവോണ ദിനമായ സെപ്റ്റംബര്‍ 14 ന് തമിഴ്‌നാട്‌ സര്‍ക്കാര്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചത്. ചെന്നൈയ്ക്ക് പുറമേ കോയമ്പത്തൂര്‍, നീലഗിരി, കന്യാകുമാരി, തിരുപ്പൂര്‍ ജില്ലകളിലാണ്‌ തിരുവോണ ദിനത്തില്‍ അവധി നല്‍കിയത്.

ചെന്നൈയില്‍ 14 ന് നല്‍കുന്ന അവധിയ്ക്ക് പകരം ഒക്ടോബര്‍ 8 ശനിയാഴ്ച സര്‍ക്കാര്‍ ഓഫീസുകള്‍ക്കും സ്കൂളുകള്‍ക്കും പ്രവര്‍ത്തിദിനമായിരിക്കുമെന്ന് ചെന്നൈ ജില്ലാ കലക്ടര്‍ ആര്‍.അളഗുമീന പുറപ്പെടുവിച്ച പ്രസ്താവനയില്‍ പറയുന്നു. തിരുവോണത്തിന് അവധിയാണെങ്കിലും ജില്ലാ ട്രഷറിയും സബ്-ട്രഷറി ഓഫീസുകളും പൊതുജന സൌകര്യാര്‍ത്ഥം പ്രവര്‍ത്തിക്കുമെന്നും കലക്ടര്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button