India

ഇന്ത്യ വൈകാതെ പെട്രോളിയം ഇറക്കുമതി ചെയ്യാത്ത രാജ്യമായി മാറും -നിതിന്‍ ഗഡ്കരി

ന്യൂഡല്‍ഹി● പെട്രോളിയം ഉത്പന്നങ്ങള്‍ക്ക് പകരം മറ്റൊരു മാര്‍ഗം തേടുകയാണ് കേന്ദ്രസര്‍ക്കാര്‍. പെട്രോളിയം ഇറക്കുമതി പൂര്‍ണമായി ഇല്ലാതാക്കാനാണ് സര്‍ക്കാരിന്റെ ശ്രമം. ഇന്ത്യ വൈകാതെ പെട്രോളിയം ഇറക്കുമതി ചെയ്യാത്ത രാജ്യമായി മാറുമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി പറയുന്നു.

പെട്രോളിയം ഉത്പന്നങ്ങള്‍ക്ക് ബദല്‍മാര്‍ഗങ്ങള്‍ എത്രയും വേഗം കണ്ടുപിടിക്കും. പകരമായി മെതനോള്‍, എതനോള്‍, പ്രകൃതിവാതകം എന്നിവയുടെ ഉപയോഗം പ്രോല്‍സാഹിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ഇത് കാര്‍ഷിക, ഗ്രാമീണ മേഖലകളുടെ വളര്‍ച്ചയ്ക്ക് സഹായകമാകുമെന്നും കൂടുതല്‍ തൊഴിലവസരങ്ങള്‍ ഉണ്ടാകുമെന്നും നിതിന്‍ ഗഡ്കരി പറയുന്നു.

ക്രൂഡ് ഓയില്‍ ഇറക്കുമതി നേരത്തെ 7.5 ലക്ഷം കോടിയായിരുന്നത് 4.5 ലക്ഷം കോടിയായി കുറയ്ക്കാന്‍ സാധിച്ചിട്ടുണ്ട്. ഈ അവസരം വിനിയോഗിച്ച് പെട്രോളിയം ഇതര ഉത്പന്നങ്ങളുടെ സാധ്യത വിനിയോഗിക്കാനാണ് ആലോചിക്കുന്നത്. രാജ്യവ്യാപകമായി ജൈവ മാലിന്യങ്ങളില്‍ നിന്ന് എത്തനോളും പ്രകൃതിവാതകവും ഉത്പാദിപ്പിക്കാന്‍ സാധിക്കുന്നതാണ്. ഇതിലൂടെ കോടിയോളം രൂപയുടെ ചെലവു കുറയ്ക്കാനും കഴിയും. ഇത് രാജ്യത്തെ കാര്‍ഷിക-ഊര്‍ജ്ജ മേഖലകളുടെ വളര്‍ച്ചയ്ക്ക് വിനിയോഗിക്കാമെന്നും നിതിന്‍ ഗഡ്കരി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button