KeralaNews

കിണറ്റില്‍ ചാടിയ വൃദ്ധന്‍റെ ലീലാവിലാസങ്ങളില്‍ വട്ടംകറങ്ങി ഒരു നാടുമുഴുവന്‍!!!

ചെങ്ങമനാട്: കിണറ്റില്‍ ചാടുകയും കയറുകയും വീണ്ടും ചാടുകയും കയറാൻ കൂട്ടാക്കാതെയും വീട്ടുകാരെയും നാട്ടുകാരെയും ഫയര്‍ഫോഴ്‌സിനെയും പോലീസിനെയും വൃദ്ധന്‍ മണിക്കൂറുകൾ വട്ടം കറക്കി. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് കുന്നുംപുറത്ത് സ്വദേശി രാജേന്ദ്രനെ വീട്ടുകാർ ഏകദേശം 30 അടി താഴ്ചയുള്ള കിണറ്റിൽ കിടക്കുന്നത് കണ്ടത്.

വീട്ടുകാർ രക്ഷാപ്രവർത്തനം നടത്താൻ ശ്രമിച്ചെങ്കിലും നടക്കാത്തതിനെ തുടർന്ന് ഫയർഫോഴ്സിനെ വിളിക്കുകയായിരുന്നു. ഫയര്‍ഫോഴ്‌സിന്റെ ഏണിയും കയറും വെള്ളത്തിലേക്ക് വലിച്ചിടാന്‍ ശ്രമിക്കുക, അവര്‍ കിണറ്റിലേക്ക് ഇറക്കിയ ഏണിയില്‍ പിടിച്ച് മുകളിലെത്തിയ ശേഷം വീണ്ടും വെള്ളത്തിലേക്ക് ചാടുക തുടങ്ങിയ കാര്യങ്ങള്‍ ചെയ്താണ് രാജേന്ദ്രൻ തലവേദന സൃഷ്ടിച്ചത്. ഒടുവില്‍ പൊലീസും അഗ്‌നിശമന സേനയും ചേര്‍ന്ന് ബലമായി പിടിച്ച് മുകളില്‍ കയറ്റുകയായിരുന്നു. സ്റ്റേഷനിലെത്തിയിട്ടും രാജേന്ദ്രന്‍ ബഹളമുണ്ടാക്കിക്കൊണ്ടിരുന്നു. ഒടുവില്‍, ബന്ധുക്കളെ വിളിച്ചുവരുത്തി ഉച്ചയോടെ വിട്ടയച്ചു. മാനസികാസ്വാസ്ഥ്യം ഉള്ള വ്യക്തിയാണ് രാജേന്ദ്രൻ എന്ന് പോലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button