Kerala

കോഴക്കേസില്‍ വീണ്ടും എം.കെ ദാമോദരന്‍ ഹൈക്കോടതിയില്‍; ഇത്തവണ കെ.എം മാണിക്കുവേണ്ടി

കൊച്ചി● മുഖ്യമന്ത്രിയുടെ നിയമോദേഷ്ടാവായി ഇരുന്ന് സര്‍ക്കാരിനെതിരായ കേസില്‍ കോടതിയില്‍ ഹാജരായി സ്ഥാനം വേണ്ടെന്നുവെക്കേണ്ടിവന്ന പ്രമുഖ അഭിഭാഷകന്‍ എംകെ ദാമോദരന്‍ വീണ്ടുമെത്തി. ഇത്തവണ അഴിമതി ആരോപണത്തില്‍ മുങ്ങിക്കിടക്കുന്ന കെഎം മാണിയെ രക്ഷിക്കാനാണെത്തിയത്. മാണിക്കുവേണ്ടി ദാമോദരന് ഹൈക്കോടതിയില്‍ ഹാജരായി.

വിജിലന്‍സ് കേസില്‍ എഫ്‌ഐആര്‍ റദ്ദാക്കണമെന്ന ഹര്‍ജിയിലാണ് ദാമോദരന്‍ ഹാജരായത്. കോഴി ഫാം ഉടമകള്‍ക്ക് നികുതി ഇളവ് നല്‍കിയ കേസിലാണ് വിജിലന്‍സ് മാണിക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. സര്‍ക്കാരിന് വേണ്ടി പ്രൊസിക്യൂഷന്‍ ഡയറക്ടര്‍ ജനറലാണ് ഹാജരായത്. കേസില്‍ സര്‍ക്കാരിന്റെ നിലപാട് അറിയിക്കാന്‍ കോടതി നിര്‍ദ്ദേശിച്ചു. 19ന് വീണ്ടും കേസ് പരിഗണിക്കും. മാണിയെ ഒന്നാം പ്രതിയായാണ് കേസ് എടുത്തിരിക്കുന്നത്. ചിങ്ങവനത്തെ സ്വകാര്യ സ്ഥാപനത്തിന് നികുതിയിളവ് നല്‍കിയ വഴി 1.66 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് കേസ്.

നേരത്തെ ലോട്ടറി തട്ടിപ്പ് നടത്തിയ സാന്റിയാഗോ മാര്‍ട്ടിന് വേണ്ടിയും ക്വാറി ഉടമകള്‍ക്ക് വേണ്ടിയും ഹാജരായ ദാമോദരന്റെ നടപടികളാണ് വിവാദത്തിന് വഴി വച്ചത്. സര്‍ക്കാര്‍ കക്ഷിയായ കേസുകളില്‍ എതിര്‍ഭാഗത്തിന് വേണ്ടി വാദിക്കുന്നയാള്‍ മുഖ്യമന്ത്രിയുടെ നിയമോപദേശകനാകുന്നതിലുള്ള വൈരുധ്യതയാണ് വിവാദങ്ങളിലേക്ക് നയിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button