വിലാസമറിയിയാതെ ഒരു മാപ്പ് വരച്ചു, എന്നിട്ടും കത്ത് ലക്ഷ്യത്തിലെത്തി. പടിഞ്ഞാറന്‍ ഐസ്‌ലാന്‍ഡിലെ ബുദര്‍ദലൂര്‍ ഗ്രാമത്തിലാണ് സംഭവം. വിലാസമറിയാത്തതിനാൽ കത്ത് ലഭിക്കേണ്ട ആളുടെ വീട്ടിലേക്ക് എത്താനുള്ള മാപ്പ് സ്വന്തം കൈപ്പടയില്‍ അഡ്രസ്സ് എഴുതുന്ന ഇടത്ത് വരച്ചു. എന്നിട്ട് സ്റ്റാമ്പും ഒട്ടിച്ചു. ഒടുവിൽ അയാളെ അത്ഭുതപ്പെടുത്തി കത്ത് ലക്ഷ്യസ്ഥാനത്തെത്തി.
മേല്‍വിലാസം സൂചിപ്പിച്ചുകൊണ്ട് കത്തില്‍ സഞ്ചാരി എഴുതിയ വരികള്‍ ഇങ്ങനെ:
രാജ്യം: ഐസ്‌ലാന്‍ഡ്
നഗരം: ബുദര്‍ദലൂര്‍
പേര്: മൂന്ന് മക്കളുള്ള ഐസ്‌ലാന്‍ഡിക്/ഡാനിഷ് ദമ്പതിമാരുടെ വീട്. സ്വന്തമായി കുതിര ഫാമും ധാരാളം ചെമ്മരിയാടുകളും വീട്ടിലുണ്ട്.
ബുദര്‍ദലൂറിലെ ഒരു സൂപ്പര്‍മാര്‍ക്കറ്റിലാണ് ഡാനിഷ് വനിത തൊഴിലെടുക്കുന്നത്.
ഐസ്‌ലാന്‍ഡിന്റെ തലസ്ഥാനഗരമായ റെയ്ക്ജാവിക്കില്‍ നിന്നുമാണ് കത്ത് പോസ്റ്റ് ചെയ്തിരുന്നത്.റെബേക്ക കാതറിന്‍ എന്ന യുവതിയ്ക്കാണ് സഞ്ചാരി കത്ത് പോസ്റ്റ് ചെയ്തതെന്ന് ദി സണ്‍ ദിനപത്രം പറയുന്നു. കത്തയച്ച സഞ്ചാരി ആരാണെന്ന കാര്യം വ്യക്തമല്ലെങ്കിലും ഏവരിലും കൗതുകം ഉണര്‍ത്തിയ സംഭവമായതിനാല്‍ കത്ത് ഓണ്‍ലൈനില്‍ വൈറലായിരിക്കുകയാണ്.
Post Your Comments