NewsIndia

ഗണേശ നിമഞ്ജനത്തിനിടെ പൊലീസുകാരനെ തടാകത്തില്‍ മുക്കികൊല്ലാന്‍ ശ്രമിക്കുന്ന ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

താനെ: മുംബൈയിലെ കല്യാണില്‍ പൊലീസുകാരനെ തടാകത്തില്‍ മുക്കികൊല്ലാന്‍ ശ്രമിക്കുന്ന ഗണേശോത്സവ് മണ്ഡല്‍ പ്രവര്‍ത്തകരുടെ ഞെട്ടിപ്പിക്കുന്ന വീഡിയോ പുറത്ത്.ഗണേശോത്സവം സമാപിച്ചതിന് ശേഷമാണ് യുവാക്കള്‍ പൊലീസുകാരനെ തടാകത്തില്‍ തള്ളിയിട്ട് മുക്കികൊല്ലാന്‍ ശ്രമിച്ചത്.നിതീന്‍ ഡോണ്ടു ദങ്കല്‍ എന്ന സബ് ഇന്‍സ്പെക്ടറെയാണ് നാല് യുവാക്കള്‍ കൊല്ലാന്‍ ശ്രമിച്ചത്.

കഴിഞ്ഞ ദിവസം ഉച്ചതിരിഞ്ഞ് ഗണപതി വിഗ്രഹങ്ങളെ തടാകത്തില്‍ നിമജ്ജനം ചെയ്യുന്ന സമയത്ത് ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പ്രദേശത്ത് ഡ്യൂട്ടിയ്ക്ക് നിന്നിരുന്ന പൊലീസുകാരനാണ് ദങ്കല്‍. തിരക്ക് നിയന്ത്രണാതീതമായപ്പോള്‍ വരി തെറ്റിച്ച മണ്ഡല്‍ പ്രവര്‍ത്തകരെ പൊലീസുകാരന്‍ ശാസിച്ചു. ഇതില്‍ രോഷാകുലരായ യുവാക്കള്‍ പൊലീസുകാരനുമായി വാക്ക് തര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നു.കരയ്ക്ക് കയറാന്‍ ശ്രമിക്കുമ്ബോള്‍ നാല് യുവാക്കളില്‍ ഒരാള്‍ ദങ്കലിനെ വെള്ളത്തില്‍ മുക്കാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം.

എന്നാല്‍ യുവാക്കളെ മറികടന്ന് പൊലീസുകാരന്‍ കരയിലേക്ക് നീന്തി. ഗണേശോത്സവത്തിന് എത്തിയ ഭക്തര്‍ നോക്കിനില്‍ക്കവെയാണ് സംഭവം. സംഭവത്തില്‍ കോല്‍സെവാഡി പൊലീസ് യുവാക്കള്‍ക്കെതിരെ കൊലപാതക ശ്രമത്തിന് കേസെടുത്തു. ഒളിവിലായ നാല് പേരേയും കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. പ്രാദേശിക രാഷ്ട്രീയനേതാവിന്റെ അനുയായികളാണ് പൊലീസുകാരനെ കൊല്ലാന്‍ ശ്രമിച്ച യുവാക്കളെന്നു പറയപ്പെടുന്നു.

shortlink

Post Your Comments


Back to top button